കർത്താവ് ക്രിയ കർമം; ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

നിരവധി അന്തർ ദേശീയ ചലച്ചിത്ര മേളകളിൽ  പ്രദർശിപ്പിച്ച ‘കൊന്നപ്പൂക്കളും മാമ്പഴവും’എന്ന സിനിമയ്ക്ക് ശേഷം അഭിലാഷ് എസ് തിരക്കഥ എഴുതി സംവിധാനം നിർവഹിക്കുന്ന ‘കർത്താവ്  ക്രിയ കർമം’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

സതീഷ് ഭാസ്‌ക്കർ, ഹരിലാൽ, സൂര്യലാൽ, അഖിൽ , പ്രണവ്, ഷെമീർ അരുൺ ജ്യോതി മത്യാസ്,  ഡോക്ടർ റെജി ദിവാകർ, ഡോക്ടർ വിഷ്ണു കർത്ത, അരവിന്ദ്, ബിജു ക്ലിക്ക് ഹരികുമാർ, ബിച്ചു അനീഷ്, ഷേർലി സജി, നൈനു ഷൈജു, ബേബി മേഘ്ന വിൽസൺ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. പതിവ് സസ്പെൻസ് ത്രില്ലർ സിനിമകളിൽ നിന്ന് ഏറേ വ്യത്യസ്തമായ ഒരു ട്രീറ്റ്മെന്റ് ഈ സിനിമയുടേത് സംവിധായകൻ അഭിലാഷ് എസ് പറഞ്ഞു. വില്ലേജ് ടാക്കീസിന്റെ ബാനറിൽ ശങ്കർ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അംഭിരാം നാരായൺ നിർവഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *