ക്ലൈമാക്സ് ചിത്രീകരണം; വിജയ് 18ന് തിരുവനന്തപുരത്ത്

വിജയ് നായകനാവുന്ന ദ ഗ്രേറ്റസ്റ്റ് ഒഫ് ഓൾ ടൈം (ഗോട്ട്) എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണം 18ന് തിരുവനന്തപുരത്ത് ആരംഭിക്കും. രണ്ടാഴ്ച നീളുന്ന ചിത്രീകരണത്തിനായി 18ന് വിജയ് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ആദ്യമായാണ് വിജയ് ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്.

കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ്. രാത്രിയിലാണ് ഏറെയും ചിത്രീകരണം. തിരുവനന്തപുരത്ത് തന്റെ ആരാധകരെ വിജയ് കാണുന്നുണ്ട്. വിജയ് എത്തുന്നവിവരം അതീവ രഹസ്യമായാണ് അണിയറ പ്രവർത്തകർ സൂക്ഷിച്ചിരിക്കുന്നത്. രണ്ടു മാസം മുൻപ് രജനികാന്ത് ചിത്രം വേട്ടയ്യയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് നടന്നിരുന്നു.വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ട്’ സയൻസ് ഫിക്ഷൻ ചിത്രമാണ്. 

വിദേശത്താണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. ക്ലൈമാക്‌സ് രംഗങ്ങൾ ശ്രീലങ്കയിൽ ചിത്രീകരിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. വിജയ്യുടെ കരിയറിലെ 68-ാമത് ചിത്രമാണിത്. 69-ാമത്തെ ചിത്രത്തോടെ വിജയ് അഭിനയ രംഗം പൂർണമായും ഉപേക്ഷിക്കുമെന്ന്  അറിയിച്ചിട്ടുണ്ട്. 

 

Leave a Reply

Your email address will not be published. Required fields are marked *