ക്യൂട്ട്നെസ് ഇട്ട് നിൽക്കാൻ താൽപര്യമില്ല; പത്ത് ഫാൻ പേജുകൾ ഞാൻ ബ്ലോക്ക് ചെയ്തു; നിഖില

അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിയില്ലാത്ത നടിയാണ് നിഖില വിമൽ. അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ നടിയും നിഖിലയാണ്. അഭിമുഖങ്ങളിലെ ചോദ്യങ്ങൾക്ക് നിഖില നൽകുന്ന മറുപടികൾ പലപ്പോഴും വെെറലാകാറുണ്ട്. എന്നാൽ മീഡിയകൾ തന്റെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് കയറുന്നതിൽ നിഖിലയ്ക്ക് താൽപര്യമില്ല.

ഒരു ഓൺലൈൻ മീഡിയയും ഒരുപാട് സിനിമയെക്കുറിച്ച് ചോദിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അവർക്കാവശ്യം റാപിഡ് ഫയർ റൗണ്ടുകളോ നമ്മൾ മണ്ടത്തരം പറയുന്നത് എടുക്കുന്നതോ ആണ്. എനിക്കതിന് നിന്ന് കൊടുക്കാൻ തോന്നാറില്ല. ഒരു മണ്ടൻ ഇമേജ് പുറത്തേക്ക് വരുന്നത് തനിക്കിഷ്ടമല്ല. ക്യൂട്ട്നെസ് ഇട്ട് നിൽക്കാൻ എനിക്ക് താൽപര്യമില്ല.

ഒരു ചോദ്യത്തിന് ഉത്തരം അറിയില്ലെങ്കിൽ അറിയാത്ത പോലെ നിൽക്കും. ക്യാമറയിൽ പറഞ്ഞാൽ അത് കണ്ടന്റാണ്. ഒരു ആവശ്യവുമില്ലാതെ തന്നെയത് ബാധിക്കുന്നെന്നും നിഖില വിമൽ പറഞ്ഞു. സ്വകാര്യത തനിക്ക് വളരെ പ്രധാനമാണെന്നും നിഖില പറയുന്നു. സിനിമാ ഇവന്റുകൾക്കല്ലാതെ ഞാൻ എവിടെയെങ്കിലും പോകുന്നതോ എന്ത് ചെയ്യുന്നു എന്നതോ സോഷ്യൽ മീഡിയയിൽ ഇടാറില്ല. ഇട്ട് കഴിഞ്ഞാൽ എന്റെ ഫാൻ പേജുകൾ അവരെ ഫോളോ ചെയ്യും. എനിക്കത് അസ്വസ്ഥതയുണ്ടാക്കും.

എനിക്കവരെ ഇഷ്ടമുള്ളത് കൊണ്ടായിരിക്കാം ഞാനവരെ ഫോളോ ചെയ്യുന്നത്. നിങ്ങൾ അവരെ ഫോളോ ചെയ്യുന്നത് കണ്ടന്റിന് വേണ്ടിയാണ്. അത് സ്റ്റോക്കിം​ഗ് ആണ്. ഞാൻ എന്റെ പത്തിലധികം വരുന്ന ഫാൻ പേജുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. കാരണം അവർക്ക് അറിയില്ലായിരിക്കും. എന്റെ പേഴ്സണൽ കണ്ടന്റ് അതിൽ വരുന്നത് കണ്ടാൽ ഞാൻ ബ്ലോക്ക് ചെയ്യും. സിനിമയിലഭിനയിക്കുന്ന ആളെന്ന നിലയിൽ ഫാൻസിനെ തൃപ്തിപ്പെടുത്തണമായിരിക്കും. പക്ഷെ തനിക്കത് ഇഷ്ടമല്ലെന്നും നിഖില വ്യക്തമാക്കി.

ഓൺലൈൻ മീഡിയയിലെ കുറേ പേർ എന്റെ വീഡിയോ എടുക്കില്ല. അവർക്കെന്നെ അറിയാം. ക്യാമറ പിടിച്ച് വരുന്ന മറ്റുള്ളവർ ആരാണെന്ന് ആർക്കും അറിയില്ല. എങ്ങനെയൊണ് ആം​ഗിൾ വെക്കുന്നതെന്ന് അറിയില്ല. താനെപ്പോഴും വളരെ ജാ​ഗ്രത കാണിക്കാറുണ്ടെന്നും നിഖില വിമൽ പറഞ്ഞു. നിഖിലയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നടിയുടെ അഭിപ്രായത്തെ നിരവധി പേർ പ്രശംസിച്ചു. കഥ ഇതുവരെയാണ് താരത്തിന്റെ പുതിയ ചിത്രം. തമിഴിൽ ചെയ്ത വാഴെെ എന്ന സിനിമ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *