ക്യാമ്പസ് ചിത്രം താളിലെ “പുലരിയിൽ ഇളവെയിൽ” ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി

ക്യാമ്പസ് ഓർമ്മകളിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടു പോകുന്ന ആൻസൺ പോൾ, ആരാധ്യാ ആൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന താൾ എന്ന ചിത്രത്തിലെ “പുലരിയിൽ ഇളവെയിൽ ” എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി.ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ സംഗീത സംവിധാനം. കെ. എസ്. ഹരിശങ്കറും ശ്വേതാ മോഹനുമാണ് പുലരിയിൽ ഇളവെയിൽ എന്ന ഗാനം ആലപിച്ചിരിക്കുന്നത്.

നവാഗതനായ രാജസാഗർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഡോ.ജി.കിഷോർ നിർവഹിക്കുന്നു. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ് നിർമ്മാണം. ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ, രഞ്ജി പണിക്കർ, രോഹിണി,ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ,

വിവിയ ശാന്ത്, അരുൺകുമാർ, മറീന മൈക്കിൾ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ഛായാഗ്രഹണം :സിനു സിദ്ധാർത്ഥ്,സംഗീതം: ബിജിബാൽ ലിറിക്‌സ് : ബി കെ ഹരിനാരായണൻ, രാധാകൃഷ്ണൻ കുന്നുംപുറം, സൗണ്ട് ഡിസൈൻ : കരുൺ പ്രസാദ് , വിസ്‌താ ഗ്രാഫിക്സ് , വസ്ത്രാലങ്കാരം :അരുൺ മനോഹർ, പ്രൊജക്റ്റ് അഡ്വൈസർ : റെജിൻ രവീന്ദ്രൻ,കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷൻ കൺട്രോളർ : കിച്ചു ഹൃദയ് മല്ല്യ , ഡിസൈൻ: മാമി ജോ, ഡിജിറ്റൽ ക്രൂ: ഗോകുൽ, വിഷ്ണു, പി ആർ ഓ: പ്രതീഷ് ശേഖർ എന്നിവരാണ്അണിയറപ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *