സിക്സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോ ബാനറില്‍ വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ‘ ഹയ ‘ എന്ന കാംപസ് ത്രില്ലര്‍ ചിത്രത്തിന്റെ വീഡിയോ ഗാനം സൈന മൂവീസിലൂടെ റിലീസായി.
കാംപസ് ജീവിതത്തിന്റെ ആഘോഷത്തുടിപ്പിനൊപ്പം കാലികപ്രാധാന്യമുള്ള ഒരു സാമൂഹ്യപ്രശ്നം കൂടി കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം മനോജ് ഭാരതി എഴുതുന്നു.
പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ഗുരു സോമസുന്ദരവും ഇന്ദ്രന്‍സും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലാല്‍ജോസ്, ജോണി ആന്റണി, ശ്രീധന്യ, കോട്ടയം രമേശ്, ശ്രീകാന്ത് മുരളി, സണ്ണി സരിഗ, ബിജു പപ്പന്, ശ്രീരാജ്, ലയ സിംസണ്‍, അക്ഷയ ഉദയകുമാര്‍, വിജയന് കാരന്തൂര്‍, ശംഭു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
പുത്തന്‍ തലമുറ സംഗീതത്തിന്റെ ആഘോഷചിത്രം കൂടിയാണ് ഹയ. മസാലകോഫി ബാന്‍ഡിലെ വരുണ്സുനിലാണ് സംഗീതസംവിധാനം. ഛായാഗ്രഹണം ജിജു സണ്ണി, എഡിറ്റര്‍ അരുണ്‍
തോമസ്, ആര്ട്ട്സാബുറാം, പ്രൊഡക്ഷന്‍ കണ്ട്രോളര് എസ് മുരുകന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്വിജയ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.