കെ എച് 234 ” : കമലഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമ ഈ വർഷം

കമലഹാസനും മണിരത്നവും പേരുകൊണ്ടും പെരുമ കൊണ്ടും ചലച്ചിത്ര വിഹായസ്സിലെ മിന്നും നക്ഷത്രങ്ങൾ.മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുൻപാണ് ഇരുവരും ഒന്നിച് ഒരു ചിത്രത്തിൽ പ്രവർത്തിക്കുന്നത് .വരദരാജ മുതലിയാരുടെ കഥ പറഞ്ഞ നായകൻ എന്ന സിനിമ വൻ ഹിറ്റായിരുന്നു. ശേഷം ഇപ്പോൾ വീണ്ടും ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ‘കെ എച് 234’.

‘കെ എച് 234’ എന്നാണ് താൽക്കാലികമായി ചിത്രത്തന് പേരിട്ടിരിക്കുന്നത്.മണിരത്നം തന്നെയായിരിക്കും ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ചലച്ചിത്ര രചനയുടെ കാര്യത്തിൽ കമലും ഒട്ടും പിന്നോട്ടല്ലെന്നു നമുക്കറിയാം. പക്ഷെ മണിരത്‌നം ചിത്രത്തിൽ കമലിന്റെ കൈകടത്തൽ ഉണ്ടാകില്ലെന്ന് തന്നെ നമുക്കുറപ്പിക്കാം.കമലഹാസന്റെ സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ രാജ്കമലും മണിരത്നത്തിന്റെ മദ്രാസ് ടാക്കിസ് ഒപ്പം ഉദയനിധി സ്റ്റാലിന്റെ റെഡ് ജിൻറ് മൂവീസ് എന്നിവർ തുല്യ പങ്കാളിത്തത്തോ ടെയാണ് ചിത്രം നിർമ്മിക്കുക. കമലഹാസൻ,മണിരത്നം,ആർ.മഹേന്ദ്രൻ,ശിവ ആനന്ദ് എന്നിവരാണ് നിർമ്മാതാക്കൾ.ഓസ്കർ ജേതാവ് എ ആർ റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നൽകുക. 2024 ൽ പ്രേക്ഷകർ ഒത്തിരി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരിക്കും കെ എച് 234 .

Leave a Reply

Your email address will not be published. Required fields are marked *