കുളിസീന്‍ വീഡിയോയുടെ സത്യാവസ്ഥ തുറന്നുപറഞ്ഞ് ഉര്‍വശി റൗട്ടേല

അടുത്തിടെ വിവാദമായ ഒരു ബാത്ത്‌റൂം വീഡിയോ സമൂഹമാധ്യമങ്ങളെ ഇളക്കിമറിച്ചു. ഉര്‍വശി റൗട്ടേല എന്ന ബോളിവുഡ് നടിയുടെ കുളിമുറി വീഡിയോ ലീക്ക് ആയതെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടന്നത്. ഇപ്പോള്‍ വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

വിഡിയോ ഡീപ് ഫേക്ക് അല്ലെന്നും തന്റെ പുതിയ സിനിമയില്‍ നിന്നുള്ള ഒരു രംഗമാണെന്നും നടി പറയുന്നു. ആ ക്ലിപ്പ് പുറത്തുവന്നപ്പോള്‍ വളരെ അസ്വസ്ഥയായിരുന്നു. തീര്‍ച്ചയായും അതെന്റെ വ്യക്തിജീവിതത്തില്‍ നിന്നുള്ളതല്ല. എന്റെ പേഴ്‌സനല്‍ ക്ലിപ്പ് അല്ല. ഘുസ്‌പൈഠിയാ എന്ന ചിത്രത്തിന്റെ ഭാഗമായുള്ള രംഗമായിരുന്നു അത്. ഒരു സ്ത്രീയും യഥാര്‍ഥജീവിതത്തില്‍ ഇങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോകരുതെന്നാണ് ആഗ്രഹം ഉര്‍വശി മാധ്യമങ്ങളോട് പറഞ്ഞു.

ഉര്‍വശി റൗട്ടേലയുടെ ബാത്ത്‌റൂം ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ബാത്ത്‌റൂമില്‍ കുളിക്കാനായി എത്തുന്ന ഉര്‍വശി വസ്ത്രം മാറുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പിന്നാലെ ഇത് എഐ ജനറേറ്റഡ് ആണെന്നും ഡീപ് ഫേക്ക് വീഡിയോ ആണെന്നും പുതിയ സിനിമയുടെ പ്രമോഷന്‍ ആണെന്നും തരത്തിലുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ 73.2 മില്യന്‍ ഫോളോവേഴ്‌സ് ഉള്ള നടിയാണ് ഉര്‍വശി. ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിനെ കൂട്ടാനുള്ള തന്ത്രമാണെന്നും ഇവര്‍ പറയുന്നു. ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങാറുള്ള താരമാണ് ഉര്‍വശി. മാത്രമല്ല നടിയുടെ വിചിത്രമായ സോഷ്യല്‍ മീഡിയ പോസ്റ്റുകളും ചര്‍ച്ചയാകാറുണ്ട്. പ്രചരിക്കുന്ന വീഡിയോയില്‍ ഉര്‍വശി താലി ധരിച്ചതായി കാണാം. അതുകൊണ്ടുതന്നെ ഇതൊരു സിനിമയുടെ പിആര്‍ സ്റ്റണ്ട് ആണെന്ന് ആളുകളും ഉറപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *