കുടുംബത്തെ ഒരുമിച്ച് നിർത്തുന്ന മാഗ്‌നെറ്റ് ഭാര്യയാണ്; ആസിഫ് അലി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ആസിഫ് അലി. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന താരം ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ച വ്യക്തിയല്ല. കുടുംബബന്ധത്തിന് എന്നും പ്രാധാന്യം നൽകുന്ന വ്യക്തികൂടിയാണ് താരം. ഇപ്പോൾ ഭാര്യയെക്കുറിച്ച് താരം പറഞ്ഞത് ആരാധകർ ഏറ്റെടുത്തു.

ഞങ്ങളുടെ കുടുംബത്തെ ഒരുമിച്ച് നിർത്തുന്ന മാഗ്നെറ്റെന്ന് പറയുന്നത് ഭാര്യ സമയാണ്. അത്രയും ബ്ലെസ്ഡാണ് ഞാൻ അക്കാര്യത്തിൽ. എനിക്ക് ഒരു ഷോൾഡറാണ് സമ. ഒരു പ്രത്യേക കെയറാണ് അവൾ എനിക്ക്.

സമയുടെ കോളജ് പഠനം രണ്ടാം വർഷം ആയപ്പോഴേക്കും ഞങ്ങളുടെ കല്യാണമായി. അതിനുശേഷം ഞങ്ങൾ ഒരുമിച്ചാണ് വളരുന്നത്. എന്റെ സുഹൃത്തെന്നോ സമയുടെ സുഹൃത്തെന്നോ ഇല്ല. ഞങ്ങളുടെ സുഹൃത്തുക്കളാണ്. ഒറ്റയ്ക്ക് പുറത്ത് പോയാൽ എന്ത് ചെയ്യുമെന്ന് സമ എന്നോട് ചോദിക്കും. അത്രയും ഞാൻ അവളിൽ ഡിപ്പെൻഡാണെന്നാണ്’, ആസിഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *