‘കുടുംബജീവിതത്തിൽ നന്നായി അഭിനയിക്കുന്ന ദമ്പതിമാരെ അറിയാം’; ആര്യ

ബഡായി ബംഗ്ലാവ് എന്ന ചാനൽ ഷോയാണ് ആര്യയെ താരമാക്കിയത്. ഇന്നു മലയാളികളുടെ ഇഷ്ടം പടിച്ചുപറ്റിയ നടിയായും അവതാരകയായും ആര്യ മാറിയിരിക്കുന്നു. ബഡായി ബംഗ്ലാവിലെ ആര്യയുടെ പ്രകടനം അവിടെയെത്തിയിരുന്ന ഒന്നാംതിര താരങ്ങളെപ്പോലും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. തൻറെ സ്വകാര്യജീവിതത്തിലെ പലകാര്യങ്ങളും താരം തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോൾ വിവാഹത്തെക്കുറിച്ചും ജീവിതത്തിൽ അഭിനയിക്കുന്നവരെക്കുറിച്ചും ആര്യ പറഞ്ഞത് ശ്രദ്ധേയമായി. ജീവിതത്തിൽ അഭിനയിക്കുന്നവർ ധാരാളമുണ്ട് എന്നാണ് ആര്യ പറഞ്ഞത്.

വിവാഹം എന്ന സങ്കൽപ്പത്തോടും വിവാഹിതയാവുന്നതിനോടും തനിക്ക് എതിരഭിപ്രായമില്ലെന്ന് ആര്യ പറഞ്ഞു. വിവാഹ ജീവിതത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന വണ്ടർഫുൾ ആയിട്ടുള്ള എനിക്കറിയാവുന്ന കുറേ ദമ്പതിമാർ ഉണ്ട്. നല്ലൊരു വ്യക്തിയെ പങ്കാളിയായി കണ്ടെത്തുക എന്നതിലാണ് കാര്യമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അങ്ങനെ എൻറെ കമ്പാനിയൻ എന്ന് തോന്നുന്ന ആളെ കണ്ടെത്തിയാൽ അന്ന് ചിലപ്പോൾ വിവാഹമായിരിക്കുമെന്നും ആര്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *