കാഞ്ചീപുരം ചേലചുറ്റി, പട്ടിലും ഫാഷൻ സാരിയിലും തൃഷ മഹാറാണി

ആരും നോക്കിനിന്നുപോകും തെന്നിന്ത്യൻ സൂപ്പർ താരം തൃഷ സാരിയിൽ അണിഞ്ഞൊരുങ്ങി വന്നാൽ. അവാർഡ് ഫങ്ഷനുകളിലും മറ്റു പരിപാടികളിലുമെത്തുന്ന തൃഷയുടെ വസ്ത്രധാരണം ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. കാഞ്ചീപുരം മുതൽ ഫാഷൻ സാരികൾ വരെ തൃഷയുടെ ശേഖരത്തിലുണ്ട്. കാഞ്ചീപുരത്തിൽ വരുന്ന സമുദ്രിക സിൽക്ക് സാരിയിലുള്ള താരത്തിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. 

 ഒരു പരസ്യ ചിത്രത്തിന്‍റെ ഫോട്ടോ ഷൂട്ടിലാണ് ഒറാങ് കരയുള്ള, ഗോൾഡൻ വർക്കുകൾ ചെയ്ത ബോഡിയിൽ പേസ്റ്റൽ ഫ്ലോറൽ പൂവുകൾ നെയ്ത സാരി ധരിച്ച തൃഷ എത്തിയത്.  മരതക നിറത്തിലുള്ള കല്ലുകൾ പതിപ്പിച്ച ചോക്കറും കമ്മലും സാരിക്കൊപ്പം അണിഞ്ഞിട്ടുണ്ട്. അടുത്തിടെ നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ എംബ്രോയ്ഡറി സാരി ധരിച്ച് തൃഷ എത്തിയിരുന്നു.

ഓഫ് വൈറ്റ് സാരിയിൽ വെള്ളിയിലും സ്വർണ്ണത്തിലും തിളങ്ങുന്ന സീക്വൻസികളും വെള്ളയിൽ എംബ്രോയിഡറി ചെയ്ത ലേസ് ബോർഡറുകളും സാരിക്ക് മിഴിവേകുന്നു. വെള്ള കല്ലുകളിൽ മരതക മുത്തുകൾ പിടിപ്പിച്ച ജ്വലറിയുമാണ് തൃഷ ധരിച്ചത്.

ചുവന്ന സാരി ധരിച്ചെത്തിയ തൃഷയുടെ ഫോട്ടോകൾ വളരെ പ്രശംസിക്കപ്പെട്ടിരുന്നു. സാരി ഏതാണ് എന്നതിലല്ല കാര്യ. തൃഷ ഉടുത്തൊരുങ്ങി വന്നാൽ ആരും കൊതിയോടെ നോക്കിനിന്നുപോകും..!

Leave a Reply

Your email address will not be published. Required fields are marked *