കവ്വായി കായല്‍; സഞ്ചാരികളുടെ പറുദീസ

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനു സമീപമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന കവ്വായി കായലുള്ളത്. വടക്കന്‍ കേരളത്തിലെ ഏറെ ആകര്‍ഷകമായ കായലാണ് കവ്വായി. കവ്വായി പുഴയും അതിന്റെ പോഷക നദികളായ കാങ്കോല്‍, വണ്ണാത്തിച്ചാല്‍, കുപ്പിത്തോട്, കുനിയന്‍ എന്നീ ചെറുനദികളും ധാരാളം ചെറുദ്വീപുകളും ചേര്‍ന്നതാണ് കവ്വായി കായല്‍. കണ്ടല്‍കാടുകള്‍ക്ക് പേരുകേട്ട കുഞ്ഞിമംഗലത്തെ നീര്‍ത്തടങ്ങള്‍, കുണിയന്‍, ചെമ്പല്ലിക്കുണ്ട് പക്ഷിസങ്കേതങ്ങള്‍ എന്നിവ കവ്വായി കായലിന്റെ പ്രത്യേകതയാണ്.

37 ചതുരശ്ര കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന കായല്‍ ജലജൈവിക സമ്പത്താല്‍ അനുഗ്രഹീതമാണ്. ഓരോ ചെറു ദ്വീപുകളും തുരുത്തുകളും സന്ദര്‍ശിക്കാനും ബോട്ടു യാത്രകള്‍ ഉപകരിക്കും. തീരത്തെ സസ്യസമൃദ്ധിയും പക്ഷികളുടെ വൈവിധ്യവും സഞ്ചാരികള്‍ക്ക് മറക്കാനാകാത്ത അനുഭവമാകും.

ഇവിടത്തെ നാടന്‍രുചികള്‍ ഭക്ഷണപ്രിയര്‍ക്ക് രുചി വൈവിധ്യമൊരുക്കും. മത്സ്യവിഭവങ്ങള്‍ക്ക് ഇവിടം പ്രശസ്തമാണ്. ഗ്രാമീണാന്തരീക്ഷവും കായല്‍ക്കാഴ്ചയും കവ്വായിലെത്തുന്ന ഓരോ സഞ്ചാരിയുടെയും മനസിനു കുളിര്‍മയേകും.

ശ്രദ്ധിക്കാന്‍-

അടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍: പയ്യന്നൂര്‍, 3 കിലോമീറ്റര്‍

വിമാനത്താവളം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, 154 കിലോമീറ്റര്‍

Leave a Reply

Your email address will not be published. Required fields are marked *