‘കട്ടീസ് ഗ്യാങി’ലെ വീഡിയോ സോംഗ് എത്തി

യുവതാരങ്ങൾ അണിനിരക്കുന്ന ‘കട്ടീസ് ഗ്യാങ് ‘ എന്ന കളർഫുൾ എന്റർടൈനർ ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. വിവേക് മുഴക്കുന്ന് എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകർന്ന് ആലപിച്ച ‘ പുലരിയിൽ ഒരു പൂവ്…’ എന്ന ഗാനമാണ് റീലിസായത്. മനോരമ മ്യൂസിക്കാണ് ഗാനം അവതരിപ്പിക്കുന്നത്.

ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽത്താഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു എന്നിവർ അഭിനയിച്ച ‘കട്ടീസ് ഗ്യാങ്’ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി പ്രദർശനം വിജയം തുടരുകയാണ്. തമിഴ് സിനിമയിലെ ശ്രദ്ധേയനായ യുവനടൻ സൗന്ദർരാജൻ ‘കട്ടിസ് ഗ്യാങി’ലൂടെ മലയാളത്തിലെത്തുന്നു. രാജ് കാർത്തിയുടെ തിരക്കഥയിൽ നവാഗതനായ അനിൽദേവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

കേരളവും ചെന്നൈയും പശ്ചാത്തലമാകുന്ന ഈ സിനിമ ഓഷ്യാനിക് മൂവീസിന്റെ ബാനറിൽ സുഭാഷ് രഘുറാം സുകുമാരൻ ആണ് നിർമ്മിച്ചത്. പ്രമോദ് വെളിയനാട്, മൃദുൽ, അമൽരാജ് ദേവ്,വിസ്മയ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.

നാട്ടിൻപുറത്തെ ഒരു കൂട്ടം ചെറുപ്പക്കാരുടെ സൗഹൃദവും അതിലൊരാളുടെ സ്വപ്നത്തിന് പിന്നാലെയുള്ള യാത്രയുമാണ് സിനിമയുടെ ഇതിവൃത്തം. കുടുംബ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമ പുതുമയുള്ള കഥാമുഹൂർത്തങ്ങൾ കൊണ്ടും അപ്രതീക്ഷിതമായ വഴിത്തിരിവുകളാലും പ്രേക്ഷകരെ വിസ്മയിപ്പിച്ചു എന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *