ഓസ്‌കാർ ലൈബ്രറിയിൽ ഇടംപിടിച്ച് ഉള്ളൊഴുക്കിന്റെ തിരക്കഥ; സന്തോഷ വാർത്ത പങ്കുവച്ച് സംവിധായകൻ

ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് ഉള്ളൊഴുക്ക്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രത്തിൽ ഉർവശി, പാർവതി തിരുവോത്ത് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ഉർവശിക്ക് ലഭിച്ചിരുന്നു. ഇപ്പോഴിതാ ഉള്ളൊഴുക്കിന്റെ തിരക്കഥ അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസസ് ലൈബ്രറിയിലെ ശേഖരത്തിൽ ഇടംപിടിച്ചിരിക്കുകയാണ്. സംവിധായകൻ ക്രിസ്റ്റോ ടോമിയാണ് ഈ നേട്ടത്തെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വിവിധ ഭാഷകളിലെ മികച്ച ചിത്രങ്ങളുടെ തിരക്കഥകളാണ് ഓസ്‌കാർ ലൈബ്രറിയിൽ സൂക്ഷിക്കാറുളളത്. ചലച്ചിത്ര പ്രവർത്തകക്കും വിദ്യാർത്ഥികൾക്കും ഇത്തരം തിരക്കഥകൾ പഠനവിധേയമാക്കാം. ഉള്ളൊഴുക്കിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ലൈബ്രറിക്ക് സമർപ്പിച്ചത്. മലയാളത്തിൽ ഷാജി എൻ. കരുണിന്റെ വാനപ്രസ്ഥമാണ് ഓസ്‌കാർ ലൈബ്രററിയിൽ മുൻപ് ഇടംപിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *