ഒരു ജാതി മനുഷ്യൻ ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്ത് ചലച്ചിത്ര താരം ദിലീപ് ; ആലാപനം നടൻ സിദ്ധിഖ്

വേയ് ടു ഫിലിംസിൻ്റെ ബാനറിൽ കെ.ഷെമീർ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യൻ’ എന്ന ചിത്രത്തിന്റെ ആദ്യ ഗാനം ചലച്ചിത്ര താരം ദിലീപ് റിലീസ് ചെയ്തു. നടൻ സിദ്ദീഖ് ആലപിച്ച ഗാനമാണ് റിലീസ് ചെയ്തത്. ജയിംസ് ഏലിയാ, ശിവജി ഗുരുവായൂർ, ബൈജു എഴുപുന്ന, നിയാസ് ബക്കർ, വിനോദ് കെടാമംഗലം, ലിഷോയ്, അരിസ്റ്റോ സുരേഷ്, എന്നിവരോടൊപ്പം ഒരു പിടി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിൽ എത്തന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ക്യാരക്ടർ പോസ്റ്ററുകൾ, ടീസർ എന്നിവ ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിൻ്റെ ഛായാഗ്രഹണം, എഡിറ്റിംഗ് തുടങ്ങിയവ സുൽഫി ഭൂട്ടോയാണ് നിർവഹിച്ചത്. ചിത്രത്തിൻ്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. റഫീക് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രേഖരൻ, സുഹൈൽ സുൽത്താൻ എന്നിവർ ആണ് ഗാനങ്ങൾക്ക് രചന നിർവഹിച്ചിരിക്കുന്നത്. മ്യൂസിക് യുനസീയോ ആണ് നിർവഹിക്കുന്നത്. നടൻ സിദ്ധിയി ഡോ.ജാസ്സി ഗിഫ്റ്റ്,അൻവർ സാദത്ത്, എന്നിവരോടൊപ്പം മനോഹരമായ ഒരു ഗാനം ചിത്രത്തിൽ ആലപിച്ചിരിക്കുന്നു.

കലാസംവിധാനം: സന്തോഷ് കൊയിലൂർ, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: നൗഷാദ് മമ്മി, നൃത്തം: ശ്യാംജിത് – രസന്ത്, പ്രൊഡക്ഷൻ കൺട്രോളർ: സന്തോഷ് ചെറുപൊയ്ക, സംഘട്ടനം : റോബിൻജാ, ശബ്ദമിശ്രണം: ജെസ്വിൻ ഫെലിക്സ്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ്, പ്രൊഡക്ഷൻ ഡിസൈനർ: ഷംസി ഷെമീർ, സ്റ്റിൽസ്: നജീബ് – നിഷാബ് – ജോബിൻ, ഡിസൈൻസ്: രാഹുൽ രാജ്,

Leave a Reply

Your email address will not be published. Required fields are marked *