‘ഒരു ചോയ്സ് ഉണ്ടായിരുന്നെങ്കിൽ അസുഖത്തെക്കുറിച്ച് തുറന്ന് പറയില്ലായിരുന്നു’; സമാന്ത

വർഷങ്ങളായി സിനിമാ രംഗത്ത് തുടരുന്ന നടിയാണ് സമാന്ത. ഇന്ന് പാൻ ഇന്ത്യൻ തലത്തിലും സമാന്തയ്ക്ക് സ്വീകാര്യതയുണ്ട്. സൂപ്പർസ്റ്റാർ സിനിമകളിൽ നായികയായെത്തിയ സമാന്ത ഒരു ഘട്ടത്തിൽ കരിയറിന്റെ ട്രാക്ക് മാറ്റി. സിനികൾ തെരഞ്ഞെടുക്കുന്നിൽ ശ്രദ്ധ പുലർത്തിയ നടി മികച്ച സിനിമകളുടെ ഭാഗമായി. ഓ ബേബി, സൂപ്പർ ഡീലക്‌സ് തുടങ്ങിയ സിനിമകൾ മികച്ച വിജയം നേടി. ഫാമിലി മാൻ എന്ന സീരീസിലും വേഷമിട്ടതോടെ സമാന്തയുടെ കരിയർ ഗ്രാഫ് കുതിച്ചുയർന്നു.

അപ്രതീക്ഷിതമായ ചില വെല്ലുവിളികൾ നടിക്ക് ജീവിതത്തിൽ നേരിടേണ്ടി വന്നു. 2021 ലാണ് നടൻ നാഗ ചൈതന്യയുമായുള്ള വിവാഹ ബന്ധം സമാന്ത അവസാനിപ്പിച്ചത്. വിവാഹ ബന്ധത്തിന് തന്റെ നൂറ് ശതമാനം നൽകിയെങ്കിലും ബന്ധം മുന്നോട്ട് പോയില്ലെന്ന് നടി വ്യക്തമാക്കുകയും ചെയ്തു. വേർപിരിയലിന്റെ വിഷമ ഘട്ടം മറികടക്കുന്നതിനിടെ മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനും സമാന്തയെ ബാധിച്ചു. പേശികളെ ബാധിക്കുന്ന ഈ അസുഖത്തിന്റെ ചികിത്സ അവസാനിച്ചിട്ടില്ല.

ചികിത്സയുടെ ഭാഗമായി കുറച്ച് നാൾ സമാന്ത കരിയറിൽ നിന്നും ഇടവേളയെടുക്കുകയും ചെയ്തു. അസുഖത്തെക്കുറിച്ച് തുറന്ന് പറയേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സമാന്ത. ഈ ഡിസോർഡറിനെക്കുറിച്ച് തുറന്ന് തുറന്ന് പറയാൻ ഞാൻ നിർബന്ധിതയാവുകയായിരുന്നു. ആ സമയത്ത് എന്റെ സ്ത്രീ കേന്ദ്രീകൃത സിനിമ റിലീസ് ചെയ്യാനുണ്ട്. എനിക്ക് തീരെ സുഖമില്ല. വളരെ കഠിനമായിരുന്നു. പല തരത്തിലുള്ള അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിച്ചു. നിർമാതാക്കൾക്ക് ഞാൻ സിനിമ പ്രൊമോട്ട് ചെയ്യണമായിരുന്നു.

അല്ലെങ്കിൽ ആ സിനിമ മരിക്കും. അതിനാൽ ഒരു ഇന്റർവ്യൂ ചെയ്യാൻ ഞാൻ തയ്യാറായി. എന്നെ കാണാൻ മാറ്റം വന്നിരുന്നു. ഉയർന്ന ഡോസിൽ മരുന്നുകൾ കഴിക്കേണ്ടി വന്നു. അതിന് ഞാൻ നിർബന്ധിതയാവുകയായിരുന്നു. ഒരു ചോയ്‌സ് ഉണ്ടായിരുന്നെങ്കിൽ അസുഖത്തെക്കുറിച്ച് താൻ തുറന്ന് പറയില്ലായിരുന്നെന്ന് സമാന്ത വ്യക്തമാക്കി. അസുഖത്തെക്കുറിച്ച് സംസാരിച്ചതിന്റെ പേരിൽ പലരും തന്നെ സിംപതി ക്യൂൻ എന്ന് വിളിച്ച് കളിയാക്കിയെന്നും സമാന്ത ചൂണ്ടിക്കാട്ടി.

ആരോഗ്യം വീണ്ടെടുത്ത് സമാന്ത കരിയറിൽ വീണ്ടും സജീവമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഒന്നിലേറെ പ്രതിസന്ധികൾ ഒരുമിച്ച് നേരിട്ട സമാന്ത ഏവർക്കും പ്രചോദമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *