ഒരുപാട് ആക്ഷൻ സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ട്; ചിലർക്ക് പേടി തോന്നിയിട്ടുണ്ട്: തുറന്നുപറഞ്ഞ് വാണി വിശ്വനാഥ്‌

ആക്ഷൻ ക്യൂൻ എന്ന് പ്രേക്ഷകർ വിളിക്കുന്നതിൽ സന്തോഷമുണ്ടെന്ന് നടി വാണി വിശ്വനാഥ്. പുതിയ ചിത്രമായ ഒരു അന്വേഷണത്തിന്റെ തുടക്കത്തിന്റെ പ്രമോഷനുവേണ്ടി ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ഇനിയും ഒരുപാട് ആക്ഷൻ സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് വാണി വിശ്വനാഥ് വ്യക്തമാക്കി. ആക്ഷൻ സീനുകൾ ചെയ്തതുകൊണ്ട് ചിലർക്ക് പേടി തോന്നിയിട്ടുണ്ടെന്ന് നടി പറയുന്നു. ‘വല്ല ഉദ്ഘാടനത്തിനോ മറ്റോ പോകുമ്പോൾ ഒരാളും അടുത്തേക്ക് വരില്ല. ഡയറക്ടായി പോയി റിബ്ബൺ കട്ട് ചെയ്ത്, സൂപ്പറായി തിരിച്ചുവരാൻ സാധിക്കും. ഇതാണ് അഡ്വാൻടേജ്. ഡിസഡ്വാൻഡേജ് എന്ന് പറയുന്നത്, നമ്മുടെ നായകന്മാരുടെ പെയർ ആയി അഭിനയിക്കാൻ സാധിച്ചില്ല.

മമ്മൂക്കയേയും സുരേഷേട്ടനെയും ലാലേട്ടനെയുമൊക്കെ ചീത്തവിളിക്കാൻ അവസരം കിട്ടി. അവരെ എതിർക്കുന്ന കഥാപാത്രങ്ങളാണ് ആദ്യം കിട്ടിയത്. സൂപ്പർസ്റ്റാറുകളെ എതിർക്കുന്ന കഥാപാത്രം കിട്ടുകയെന്നത് ഭയങ്കര സന്തോമുള്ള കാര്യമല്ലേ. ‘- നടി പറഞ്ഞു.

അതേസമയം,​ നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ മേഖലകളിൽ ശ്രദ്ധേയനായ എം എ നിഷാദ് ആണ്‌ ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ സംവിധാനം ചെയ്‌തത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൽ നാസർ നിർമ്മിക്കുന്ന ചിത്രം നവംബർ എട്ടിന് തിയേറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *