ഒപ്പം അഭിനയിക്കുന്നവരുടെ പ്രകടനത്തേക്കാളും അവരുടെ പെരുമാറ്റമാണ് ശ്രദ്ധിക്കുക; ഷെയിൻ നിഗം

യുവനടന്മാരിൽ വ്യത്യസ്തനാണ് ഷെയിൻ നിഗം. ഒരു കാലത്തു വിവാദങ്ങൾ താരത്തെ വിട്ടൊഴിഞ്ഞിരുന്നില്ല. ഇപ്പോൾ മികച്ച കഥാപാത്രങ്ങൾക്കായി ഒരുങ്ങുകയാണ് താരം. കിസ്മത്ത് എന്ന ചെറിയ ചിത്രത്തിലൂടെ നായകനായി, കുമ്പളങ്ങി നൈറ്റ്സിലൂടെ താരമായ ഷെയിനിന് വലിയ ആരാധകരാണുള്ളത്. മോളിവുഡിന്റെ യങ് സെൻസേഷൻ എന്നാണ് ഷെയിൻ അറിയപ്പെടുന്നത്.

പ്രണയനായകനായി ഞാൻ എന്നെത്തന്നെ ലേബൽ ചെയ്തിട്ടില്ലെന്നു ഷെയിൻ പറയുന്നു. മറ്റുള്ളവരാണല്ലോ ലേബൽ ചെയ്യുന്നത്. അതുകൊണ്ട്, ലേബലിങ്ങിൽ എനിക്കു പ്രശ്നങ്ങളൊന്നുമില്ല. പിന്നെ ചെയ്യുന്ന പടങ്ങൾക്ക് അനുസരിച്ചാണല്ലോ ലേബലിങ്. ഒരു ചിത്രം ഞാൻ തെരഞ്ഞെടുക്കുന്നതിനു പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ട്. അത് റിസൾട്ട് മാത്രം പ്രതീക്ഷിച്ചല്ല. കുറെ കാര്യങ്ങൾ ചേർന്നുവരുമ്പോഴാണ് ഒരു സിനിമ ഉണ്ടാകുന്നത്. ഒന്നിനെയും കാറ്റഗറൈസ് ചെയ്യരുതെന്നാണ് എന്റെ അഭിപ്രായം. ആളുകൾ എല്ലാവർക്കും ഓരോ ഐഡന്റിറ്റി നൽകും. എപ്പോഴും ഒരു ഫോം വേണം. ഞാൻ ഒന്നിനും ഫോം കൊടുത്തിട്ടില്ല. എനിക്ക് എല്ലാ അവസ്ഥയും എല്ലാ മനുഷ്യരും ഒന്നുപോലെയാണ്.

എന്നോടൊപ്പം അഭിനയിക്കുന്നവരുടെ പ്രകടനം നിരീക്ഷിക്കുന്നതിലുപരി അവരുടെ പെരുമാറ്റമാണ് ശ്രദ്ധിക്കാറുള്ളത്. മറ്റുള്ളവരോട് എങ്ങനെയാണ് അവരുടെ സമീപനം, അവർ ഒരാളെ എങ്ങനെ ഹാൻഡിൽ ചെയ്യുന്നു. എങ്ങനെയാണ് അവർ മറ്റുള്ളവരോട് സംസാരിക്കുന്നത്. ഇത്തരം കാര്യങ്ങളാണ് ഞാൻ പൊതുവെ ശ്രദ്ധിക്കുന്നത്. സിനിമയിൽ മറ്റുള്ളവരെ ഹാൻഡിൽ ചെയ്യാനുള്ള കഴിവാണ് വേണ്ടത്. അവരെ വേദനിപ്പിക്കാതെ ഹാൻഡിൽ ചെയ്യണം. ഒരാളിൽ നിന്നും അല്ലെങ്കിൽ സീനിയർ നടന്മാരിൽ നിന്നും നമ്മൾ എങ്ങനെ പഠിക്കുന്നു എന്ന ചോദ്യത്തിന്റെ മറുപടി. പിന്നെ അച്ചടക്കം. ഇങ്ങനെ ബേസിക്കായ കാര്യങ്ങളാണ് മറ്റുള്ളവരിൽ ഞാൻ ശ്രദ്ധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *