‘ഏകാന്തതയുടെ അപാരതീരം’ പുത്തൻ പതിപ്പ്; ‘നീലവെളിച്ചം’ പുതിയ ഗാനം

ടൊവിനോ തോമസ്, റോഷൻ മാത്യു, റിമ കല്ലിങ്കൽ എന്നിവർ മുഖ്യവേഷത്തിലെത്തുന്ന നീലവെളിച്ചം എന്ന ചിത്രത്തിലെ പുതിയ ഗാനമെത്തി. ഏകാന്തതയുടെ മഹാതീരം എന്ന ഗാനത്തിന്റെ പുത്തൻ പതിപ്പാണ് എത്തിയത്. ടൊവിനോ തോമസ് ആണ് ഗാനരംഗത്തിൽ. പി. ഭാസ്‌കരന്റെ വരികൾക്ക് എം.എസ്. ബാബുരാജ് ഈണം പകർന്നിരിക്കുന്നു.

കമുകറ പുരുഷോത്തമൻ ആലപിച്ച് അനശ്വരമാക്കിയ ഗാനത്തിന്റെ പുതിയ പതിപ്പ് ആലപിച്ചിരിക്കുന്നത് ഷഹബാസ് അമൻ ആണ്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ അനുരാഗ മധുചഷകം എന്ന ഗാനവും ഏറെ ശ്രദ്ധേയമായിരുന്നു. ബിജിബാലും റെക്‌സ് വിജയനും ചേർന്നാണ് നീലവെളിച്ചത്തിലെ ഗാനങ്ങൾ പുനരാവിഷ്‌ക്കരിച്ചിരിക്കുന്നത്. മധു പോൾ ആണ് കീബോർഡ്, സാരംഗി മനോമണി.

നീലവെളിച്ചം എന്ന കൃതിയെ അടിസ്ഥാനമാക്കി മലയാളത്തിലെ തന്നെ ആദ്യ ഹൊറർ സിനിമയായ ഭാർഗവീനിലയം റിലീസ് ചെയ്ത് 59 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *