കേരളത്തിൽ നിന്ന് മാത്രമായി 80 കോടിയിലധികം ഗ്രോസ് കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടം കരസ്ഥമാക്കി എമ്പുരാൻ. നിർമാതാക്കൾ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.കേരളത്തിൽ നിന്ന് മാത്രമായി 80 കോടിയിലധികം ഗ്രോസ് കളക്ഷൻ നേടുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് എമ്പുരാൻ
കേരളം നേരിട്ട പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ടൊവിനോ ചിത്രം 2018, മോഹൻലാലിന്റെ തന്നെ വൈശാഖ് ചിത്രം പുലിമുരുഗൻ എന്നിവയാണ് ഈ റെക്കോർഡ് സ്വന്തമായുള്ള മറ്റ് മലയാള ചിത്രങ്ങൾ. നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രവുമാണ് എമ്പുരാൻ.
ആഗോള കളക്ഷനിൽ 100 കോടി തീയേറ്റർ ഷെയർ നേടുന്ന ആദ്യമലയാള ചിത്രമായി എമ്പുരാൻ മാറിയിരുന്നു. 250 കോടി ആഗോള കളക്ഷനിലൂടെ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റടിക്കുകയും ചെയ്തിരുന്നു. അതിനൊപ്പമാണ് ഇപ്പോൾ ഈ ഒരു നേട്ടം കൂടി സ്വന്തമാക്കിയത്
അതേസമയം, വടക്കേ ഇന്ത്യയിലെ കളക്ഷൻ റെക്കോർഡിൽ ‘മാർക്കോ’യെ പിന്തള്ളാൻ എമ്പുരാന് സാധിച്ചിട്ടില്ല. ഹിന്ദിയിൽ ഇപ്പോഴും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമെന്ന ‘മാർക്കോ’യുടെ റെക്കോർഡ് എമ്പുരാന് തകർക്കാനായിട്ടില്ല. 17.5 കോടി നേട്ടവുമായി ‘മാർക്കോ’യാണ് നോർത്ത് ഇന്ത്യയിൽ എമ്പുരാന് മുന്നിലുള്ളത്.