എഫ് ഐ ഇവെന്റ്സ് – ഇന്ത്യയിലെ ആദ്യ ആറ്റിട്യൂഡ് ഹണ്ട് പോസ്റ്റർ പ്രകാശനം പ്രിയദർശൻ നിർവഹിച്ചു

 

നവംബർ 13 ഞായറാഴ്ച്ച കൊച്ചി – നെടുമ്പാശ്ശേരിയിലെ ഐസ് ലാൻഡ് കൺവെൻഷൻ സെന്ററിൽ ഉച്ചക്ക് 2 മണി മുതൽ നടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ആറ്റിട്യൂഡ് ഹണ്ട് – മാൻ ഓഫ് കേരള, വുമൺ ഓഫ് കേരള എന്നീ ടൈറ്റിലുകൾക്ക് വേണ്ടി നടത്തപ്പെടുന്ന മൽസരത്തിന്റെ ആദ്യ പോസ്‌റ്റർ ഷോ ഡയറക്ടർ ഇടവേള ബാബു പ്രശസ്ത സംവിധായകനും ഇന്ത്യയിൽ വച്ച് നടത്തിയ ലോക സൗന്ദര്യ മത്സരത്തിന്റെ ഷോ ഡയറക്ടറും ആയിരുന്ന പ്രിയദർശനു നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. തദവസരത്തിൽ എഫ് ഐ ഇവന്റസ് ചെയര്മാൻ രഞ്ജിത് എം.പി, പ്രൊജക്റ്റ് മാനേജർ ഇസ്സാ മുല്ലാലീ എന്നിവർ പങ്കെടുത്തു. 50 ൽ പരം മൽസരാർത്ഥികൾ മാറ്റുരക്കുന്ന ഈ ഇവന്റിൽ 5 ലക്ഷത്തിൽ പരം രൂപയുടെ സമ്മാനങ്ങളാണ് സംഘടകർ ഒരുക്കിയിരിക്കുന്നത്. മൽസരാർഥികൾക്കു ഈ മാസം 10 മുതൽ ഗ്രൂമിങ് ആരംഭിക്കുകയും 13 നു നടക്കുന്ന ഇവന്റ് പ്രവേശനം പാസ്സ്‌മൂലം നിയന്ത്രിച്ചിട്ടുണ്ട് – കൂടുതൽ വിവരങ്ങൾക്കും സൗജന്യ പാസുകൾക്കും Mob:9895110077 / 9895569111 നമ്പറുകളിൽ ബന്ധപ്പെടാം

Leave a Reply

Your email address will not be published. Required fields are marked *