‘ശീമാട്ടി’ എന്ന ബ്രാന്‍ഡ് പട്ടിന്റെ പരിശുദ്ധിയും വിശ്വസ്തതയുമാണ് മലയാളികള്‍ക്ക്. അതിന്റെ അമരക്കാരി ബീനാ കണ്ണന് ടെക്സ്റ്റൈല്‍ ബിസിനസ് രംഗത്തെ ശക്തമായ സ്ത്രീസാന്നിധ്യമാണ്. ബിസിനസ് മേഖലയില്‍ പല വനിതകളും കടന്നുവന്നിട്ടുണ്ടെങ്കിലും വിജയിച്ചിട്ടുണ്ടെങ്കിലും എന്തുകൊണ്ടോ ബീനാ കണ്ണന് മലയാളികളുടെ ആഘോഷങ്ങളുടെ ഭാഗമായി മാറി.
നേരത്തെ ഒരു ഇന്റര്‍വ്യൂവില്‍ ആരോപണങ്ങള്‍ എങ്ങനെ നേരിടുന്നുവെന്ന ചോദ്യത്തിന് അവര്‍ പറഞ്ഞ മറുപടികള്‍ മലയാളിസമൂഹം ഏറ്റെടുത്തിരുന്നു.
ആര്‍ക്കെതിരേയും ആര്‍ക്കുവേണമെങ്കിലും ആരോപണങ്ങള്‍ ഉന്നയിക്കാം. എന്റെ ശരികളായിരിക്കില്ല മറ്റുള്ളവരുടേത്. അതുപോലെ തിരിച്ചും. ആളുകളെ അവരുടെ വഴിക്കുവിടുക. എനിക്ക് എന്റെ വഴികളുണ്ട്. ആരോപണങ്ങളെ മുഖവിലയ്ക്കെടുക്കുന്ന രീതിയല്ല എന്റേത്. ആരോപണങ്ങളെ ഉപജീവനമാര്‍ഗമാക്കുന്നവരോട് എനിക്കൊന്നും പറയാനില്ല.
ഒരു ജാപ്പനീസ് പഴഞ്ചൊല്ലുണ്ട്, ഒരാള്‍ക്ക് എന്തെല്ലാം തടസങ്ങളുണ്ടായാലും ലക്ഷ്യത്തില്‍ നിന്നു പിന്മാറുന്നില്ലെങ്കില് ദൈവത്തിനു പോലും അയാളെ പിന്തരിപ്പിക്കാനാവില്ല. സധൈര്യം ലക്ഷ്യത്തിലേക്കു ചുവടുവയ്ക്കുക- ബീനാ കണ്ണന് പറഞ്ഞു.