എന്നെ സമാധാനിപ്പിക്കാനും ആശ്വസിപ്പിക്കാനും കഴിയുന്ന ഒരാൾ ദുൽഖർ മാത്രമാണ്; കല്യാണി പ്രിയദർശൻ

ലിസി-പ്രിയദർശൻ ദമ്പതിമാരുടെ മകൾ കല്യാണി ഇന്ന് തെന്നിന്ത്യൻ സൂപ്പർതാരമാണ്. വമ്പൻ ഹിറ്റുകളാണ് താരത്തിന്റേതായി ഉള്ളത്. പ്രണവ് മോഹൻലാൽ കല്യാണിയുടെ ബാല്യകാലം മുതലുള്ള സുഹൃത്താണെങ്കിലും ദുൽഖർ സൽമാനുമായുള്ള തന്റെ സൗഹൃദത്തിലെ ചില കാര്യങ്ങൾ തുറന്നുപറയുകയാണ് താരം.

ഏത് സമയത്ത് ആണെങ്കിലും ഞാൻ എന്തെങ്കിലും ഒരു കാര്യത്തെക്കുറിച്ച് ആലോചിച്ചു ആശങ്കപ്പെടുകയാണെങ്കിൽ ആദ്യം ഞാൻ വിളിക്കുന്നയാൾ ദുൽഖർ ആയിരിക്കും. എന്നെ സമാധാനിപ്പിക്കാനും ഇറ്റ്സ് ഓക്കേ എന്ന് പറഞ്ഞ് ആശ്വസിപ്പിക്കാനും കഴിയുന്ന ഒരാൾ ദുൽഖറാണ്.

ഞാനും ദുൽഖറും ഒരുപോലെയുള്ള രണ്ടുപേരാണ്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി എന്റെ കൈയിലുള്ള എല്ലാ വസ്തുക്കളും ദുൽഖറിന്റെ കൈയിലുമുണ്ടാകും, അതുപോലെ തിരിച്ച് ദുൽഖർ വാങ്ങുന്ന സാധങ്ങളൊക്കെ ഞാനും വാങ്ങാറുണ്ട്. ദുൽഖറിന് ഞാൻ ഒന്നും കൊടുക്കുകയോ ഒന്നും തിരിച്ച് അദ്ദേഹത്തിൽ നിന്നും എടുക്കുകയോ ചെയ്തിട്ടില്ല, കല്യാണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *