എനിക്ക് കുറ്റബോധമില്ല; അയാള്‍ക്ക് ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളുമുണ്ട്: അച്ഛനെക്കുറിച്ച് ഉര്‍ഫി ജാവേദ്

വേറിട്ട വസ്ത്രധാരണരീതികൊണ്ട് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങളിൽ നിറയുന്ന താരമാണ് ഉര്‍ഫി ജാവേദ്. മുൻ ബിഗ് ബോസ് താരം കൂടിയായ ഉർഫി ഇപ്പോഴിതാ പിതാവുമായി ഒരു തരത്തിലുള്ള ബന്ധവും സൂക്ഷിക്കുന്നില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്.

ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളും അച്ഛനുണ്ടെന്നും അയാളുമായി യാതൊരു ബന്ധവും തനിക്ക് ഇപ്പോഴില്ലെന്നും ഉർഫി ഒരു അഭിമുഖത്തിൽ പറഞ്ഞു. ‘അച്ഛനുമായി പത്ത് വർഷമായി മിണ്ടാറില്ല. അയാള്‍ പലപ്പോഴും ഞങ്ങളോട് മിണ്ടാൻ ശ്രമം നടത്തിയിട്ടുണ്ട്. അതുപോലെ അയാള്‍ വേറെ വിവാഹം കഴിച്ചു. അയാള്‍ക്ക് ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളുമുണ്ട്. അയാള്‍ അയാളുടെ കുടുംബവുമായി സന്തോഷത്തോടെ കഴിയുന്നുവെന്നാണ് എനിക്ക് തോന്നുന്നത്.

ഞാൻ ഒരിക്കലും എന്റെ പിതാവുമായി അറ്റാച്ച്‌ഡായിരുന്നില്ല. അയാളില്‍ നിന്നും ദൂരെ മാറിപോകാനെ എന്നും ശ്രമിച്ചിട്ടുള്ളു. അതുകൊണ്ട് എനിക്ക് കുറ്റബോധമില്ല. ടോക്സിക്കായിട്ടുള്ള മനുഷ്യന്മാരെ നമ്മള്‍ ജീവിതത്തില്‍ നിന്നും കളയണം. അത് രക്ത ബന്ധമാണെങ്കില്‍ പോലും. നിങ്ങള്‍ക്ക് നല്ലതല്ലെങ്കില്‍ അകറ്റി നിർത്തണം. എനിക്ക് അയാളുമായി ബന്ധമുണ്ടാക്കാനും താല്‍പര്യമില്ല’- ഉർഫി പങ്കുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *