ഇലക്ട്രിക് കേബിളുകളില്‍ സ്‌കൂട്ടര്‍ കുടുങ്ങിക്കിടക്കുന്ന വീഡിയോ വൈറലായിരിക്കുന്നു. ജമ്മുവിലാണു സംഭവം. ജൂണ്‍ 18ന് ഉണ്ടായ കൊടുങ്കാറ്റിലകപ്പെട്ട് സ്‌കൂട്ടര്‍ കേബിളുകളില്‍ കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്ററിലാണ് വീഡിയോ പങ്കുവച്ചത്. സ്വാത്കാറ്റ് എന്ന ഉപയോക്താവാണ് ഇതു പങ്കിട്ടത്.
വീഡിയോ കണ്ടാല്‍ ആരും അത്ഭുതപ്പെടും. കേബിളുകളില്‍ കുടുങ്ങിയാടുന്ന സ്‌കൂട്ടര്‍ താഴേക്കു പതിക്കും എന്ന നിലയിലാണുള്ളത്. ഓണ്‍ലൈനില്‍ പങ്കിടുന്ന ചില സംഭവങ്ങളുടെ വീഡിയോ അതിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നവയാണ്. ഇതും അത്തരത്തിലുള്ള ഒരു വീഡിയോ ആണ്. കാരണം ഇത് അസാധാരണമായ ഒന്നാണെന്ന് നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നു.
നിരവധി ഉപയോക്താക്കള്‍ ഈ വീഡിയോ തമാശയായാണു കണ്ടത്. കമന്റ് വിഭാഗത്തില്‍ ഇതേക്കുറിച്ച് അവരുടെ അഭിപ്രായങ്ങള്‍ എഴുതി. ‘ഈ നേട്ടം എങ്ങനെ കൈവരിച്ചു എന്നതിന്റെ വീഡിയോ ദയവായി പോസ്റ്റ് ചെയ്യുക’, ‘ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍.. ഡയറക്ട് ചാര്‍ജിംഗ്’ എന്നൊക്കെയാണ് പ്രതികരണങ്ങള്‍
beta scooty kahi safe jageh par park kar dena
Didi : haanji papa pic.twitter.com/5l7pfR7nOB
— SwatKat (@swatic12) June 20, 2023