ഇറാനിയൻ നടിയുമായി ബച്ചന് ബന്ധം; ചോദ്യം ചെയ്ത രേഖയുടെ കരണത്തടിച്ച് ബച്ചൻ, അതിനു ശേഷം അവർ ഒന്നിച്ച് അഭിനയിച്ചിട്ടില്ല

ഇന്ത്യൻ സിനിമയിലെ ഇതിഹാസം അമിതാഭ് ബച്ചനും താരസുന്ദരി രേഖയുമായുള്ള പ്രണയം ബോളിവുഡിൽ എന്നും ചർച്ചയായിരുന്നു. ഇരു താരങ്ങളുടെയും കെമിസ്ട്രി വെള്ളിത്തിരയിൽ പ്രണയത്തിന്റെ മഹോത്സവം തീർത്തിരുന്ന കാലമുണ്ടായിരുന്നു. ബച്ചനും രേഖയും പ്രണയത്തിലാകുമ്പോൾ ബച്ചൻ ജയയെ വിവാഹം കഴിച്ചിരുന്നു. രേഖ-ബച്ചൻ ബന്ധം ജയയെയും ബച്ചൻ കുടുംബാംഗങ്ങളെയും ഒരുപോലെ അലോസരപ്പെടുത്തിയിരുന്നു. ബച്ചൻ തന്നെ ഉപേക്ഷിച്ച് രേഖയുടെ കൂടെ പോകുമോ എന്നു പോലും ഒരു കാലത്ത് ജയ ഭയന്നിരുന്നവത്രെ! ഇന്നും രേഖ-ബച്ചൻ ബന്ധം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാറുമുണ്ട്.

രേഖയും ബച്ചനും തമ്മിൽ അടുപ്പമുണ്ടായിരുന്ന കാലത്ത് ഇറാനിയൻ നടിയും നർത്തകിയുമായി ഉണ്ടായിരുന്ന ബന്ധം രേഖയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. രേഖ പലപ്പോഴും ബച്ചനുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും ബച്ചൻ അത്തരം കാര്യങ്ങളെക്കുറിച്ചൊന്നും പ്രതികരണം നടത്തിയിട്ടില്ല. . രേഖയും ബച്ചനും ഒരുമിച്ച് അഭിനയിച്ച ലാവാരീസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇറാനിയൻ നടിയുമായി ബച്ചനു ബന്ധമുണ്ടായത്.

ഇറാനിയൻ നടിയുമായുള്ള ബന്ധം ഗോസിപ്പ് കോളങ്ങളിൽ പടരാൻ തുടങ്ങിയതോടെ രേഖയും കൂടുതൽ അസ്വസ്തയാകാൻ തുടങ്ങി. രേഖയുമായുള്ള അടുപ്പം ബച്ചൻ കുടുംബത്തെ ആശങ്കയിലാഴ്ത്തിയ സമയത്ത് ഇറാനിയൻ നടിയുമായുള്ള ബച്ചന്റെ ബന്ധവും ജയയെ വല്ലാതെ ബാധിച്ചിരുന്നു. ബച്ചൻ കുടുംബവുമായി ബന്ധമുള്ളവരെ ഉദ്ധരിച്ച് ചില സിനിമാമാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.

സംഭവം ഗോസിപ്പ് കോളങ്ങളിൽ ചൂടൻ വാർത്തയായി കത്തിപ്പടർന്നപ്പോൾ രേഖ നേരിട്ട് ബച്ചനോട് ഇക്കാര്യം തുറന്നുചോദിക്കുകയും സെറ്റിൽ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. വഴക്കിനിടയിൽ രേഖയുടെ മുഖത്ത് ബച്ചൻ അടിക്കുകയും ചെയ്തു. സംഭവം വലിയ ചർച്ചയാകുകയും ചെയ്തു. തുടർന്ന് സിനിമ പാതിയാക്കി രേഖ പോയി. പിന്നീട്, സംവിധായകൻ അനുനയിപ്പിച്ചാണ് രേഖയെ മടക്കിക്കൊണ്ടുവന്നത്. എന്തായാലും അതിനു ശേഷം രേഖയും ബച്ചനും ഒന്നിച്ച് അഭിനയിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *