ഇറച്ചിയും മീനും ഇപ്പോള്‍ കഴിക്കാറില്ല,ജയയ്ക്കു പ്രിയം മീന്‍’

താരങ്ങളുടെ ഭക്ഷണകാര്യങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും താത്പര്യമുണ്ട്. ചാനലുകള്‍ താരങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങളെക്കുറിച്ചുള്ള പ്രത്യേക കുക്കറി ഷോ സംപ്രേക്ഷണം ചെയ്യാറുമുണ്ട്. അച്ചടി മാധ്യമങ്ങളും താരങ്ങളുടെ റെസിപീസ് അതീവ പ്രാധാന്യത്തോടെ ഉള്‍പ്പെടുത്താറുണ്ട്. ഇതിനെല്ലാം ലക്ഷക്കണക്കിനു കാഴ്ചക്കാരും വായനക്കാരുമുണ്ട്.

അടുത്തിടെ മോഹന്‍ലാല്‍ ചെയ്ത ഒരു പാചകവീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായിരുന്നു. ആരാധകരും ഭക്ഷണപ്രിയരും ഏറ്റെടുത്ത വീഡിയോ ലക്ഷങ്ങളാണ് കണ്ടത്. താരങ്ങളുടെ താരമായ അമിതാഭ് ബച്ചന്‍ കഴിഞ്ഞ ദിവസം തന്റെ ഇഷ്ട വിഭവങ്ങളെക്കുറിച്ചു പറയുന്നത് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ഇറച്ചിയും മീനും ഇപ്പോള്‍ കഴിക്കാറില്ലെന്നാണ് അമിതാഭ് ബച്ചന്‍ പറഞ്ഞത്. കോന്‍ ബനേഗ ക്രോര്‍ പതി ചാനല്‍ ഷോയില്‍ മത്സരാര്‍ഥിയുടെ ചോദ്യത്തിനാണ് ഇപ്പോള്‍ ഇറച്ചിയും മീനും റൈസും പഞ്ചസാരയും പാന്‍മസാലകളും ഉപയോഗിക്കാറില്ലെന്ന് ഇതിഹാസതാരം വെളിപ്പെടുത്തിയത്. അതേസമയം, തന്റെ ഭാര്യ ജയയ്ക്കു മത്സ്യവിഭഗങ്ങള്‍ ഏറെ പ്രിയമാണെന്നും ബച്ചന്‍ പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച സംപ്രേക്ഷണം ചെയ്ത ചാനല്‍ ഷോയില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള വിദ്യ ഉദയ് റെഡ്കാര്‍ എന്ന മത്സരാര്‍ഥിയോട് ബച്ചനാണ് ആദ്യം പ്രിയപ്പെട്ട വിഭവങ്ങളെക്കുറിച്ചു ചോദിച്ചത്. മറുപടിയായി, നോണ്‍ വെജിറ്റേയന്‍ ആണ് തനിക്ക് ഇഷ്ടമെന്നു മത്സരാര്‍ഥി പറഞ്ഞു. തുടര്‍ന്ന്, മത്സരാര്‍ഥി ബച്ചനോട് പ്രിയപ്പെട്ട ഭക്ഷണങ്ങളെക്കുറിച്ചു ചോദിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *