ഇന്ദ്രജിത്ത്, സർജാനോ, ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ് എന്നിവർ ഒന്നിക്കുന്ന ‘മാരിവില്ലിൻ ഗോപുരങ്ങൾ’; ചിത്രീകരണം പൂർത്തിയായി

കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ നിർമ്മിച്ച് ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “മാരിവില്ലിൻ ഗോപുരങ്ങൾ”ടെ ചിത്രീകരണം പൂർത്തിയായി. 52 ദിവസം നീണ്ട ചിത്രീകരണമാണ് കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയത്. മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച കോക്കേഴ്സ് എന്ന ബാനറും സംഗീത സംവിധായകൻ വിദ്യാസഗറും ഒത്തുചേരുന്ന പുതിയ ചിത്രമാണിതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കോക്കേഴ്സ് നിർമ്മിച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘സമ്മർ ഇൻ ബത്ലഹേ’മിലെ ഏറെ ജനശ്രദ്ധ നേടിയ ‘മാരിവില്ലിൻ ഗോപുരങ്ങൾ…’ എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ വരികൾ തന്നെയാണ് പുതിയ ചിത്രത്തിൻ്റെ പേരായി ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതും ഏറെ ശ്രദ്ദേയമാണ്. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്ന പ്രമോദ് മോഹൻ തന്നെയാണ് ഈ ചിത്രത്തിന്റെ കൊ-ഡയറക്ടറും.

ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കൂടാതെ വസിഷ്ട് ഉമേഷ്, ജോണി ആൻ്റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുവ കവികളിൽ ശ്രദ്ധേയനായ വിനായക് ശശികുമാറിന്റെതാണ് വരികൾ. ശ്യാമപ്രകാശ്. എം.എസ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഷൈജൽ പി.വിയും, അരുൺ ബോസും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസർ: കെ.ആർ. പ്രവീൺ, പ്രൊജക്ട് ഡിസൈനർ: നോബിൾ ജേക്കബ്, കലാസംവിധാനം: അനീസ് നാടോടി, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ: ജോബി സോണി തോമസ് & പ്രശാന്ത് പി മേനോൻ, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, കാസ്റ്റിംങ് ഡയറക്ടർ: ശരൺ എസ്,എസ്, പി.ആർ.ഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: സേതു അത്തിപ്പിള്ളിൽ, ഡിസൈൻസ്: റിഗെയിൽ കോൺസപ്റ്റ്സ്, പബ്ലിസിറ്റി: ഹൈപ്പ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *