ഇതെല്ലാം സിനിമയുടെ നാശത്തിന്‍റെ ലക്ഷണങ്ങൾ; കമൽ

മലയാളസിനിമയുടെ പ്രിയ സംവിധായകനാണ് കമൽ. പൈങ്കിളി സംവിധായകൻ എന്നു ചിലർ ആക്ഷേപം പുറപ്പെടുവിക്കുന്പോഴും ഒരുകാലത്ത് വാണിജ്യസിനിമകളുടെ അവിഭാജ്യഘടകമായിരുന്നു കമൽ എന്ന സംവിധായകൻ.

നിരവധി വിവാദങ്ങളിലൂടെ കടന്നുപോയ സിനിമാജീവിതമാണ് കമലിന്‍റേത്. അവിടെ വിജയങ്ങളുണ്ട്, അതുപോലെ തന്നെ പരാജയങ്ങളുടെ വലിയ കയ്പ്പും അദ്ദേഹത്തിന്‍റെ കരിയറിലുണ്ട്. പുതുസിനിമയിലെ ചില പ്രവണതകളെക്കുറിച്ച് കമൽ പറഞ്ഞത് ഗൗരവമേറിയ കാര്യങ്ങളാണ്.

ഇ​പ്പോ​ഴ​ത്തെ ത​ല​മു​റ വ​യ​ല​ൻ​സി​ലേ​ക്ക് മാ​റിയെന്ന് കമൽ. അ​ത് സി​നി​മ​യ്ക്ക് ഗു​ണം ചെ​യ്യി​ല്ല. ത​ല വെ​ട്ടു​ക, ചോ​ര തെ​റി​പ്പി​ക്കു​ക എ​ന്ന നി​ല​യി​ലേ​ക്ക് നാ​യ​ക സ​ങ്ക​ൽപ്പം മാ​റി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ര​ജ​നി​കാ​ന്ത്, വി​ജ​യ്‍​, മ​മ്മൂ​ട്ടി തുടങ്ങിയ താരങ്ങൾ അത്തരം ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വ​യ​ല​ൻ​സി​നെ ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​രു പു​തി​യ ത​ല​മു​റ വ​ള​ർ​ന്നു വ​രു​ന്നു​ണ്ട്. ഇ​ത്ത​രം മ​നോ​ഭാ​വം സി​നി​മ​യ്ക്ക് ഗു​ണ​ക​ര​മ​ല്ല. അടിസ്ഥാനപരമായി ഇതെല്ലാം സിനിമയുടെ നാശത്തിലേക്കു വഴിവയ്ക്കും- കമൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *