ആ പറഞ്ഞ് ഉണ്ണി കളിയാക്കും; മിസ്സായി പോയല്ലോ എന്നൊന്നും തോന്നിയിട്ടില്ല, പക്ഷെ ആ സിനിമ നല്ലതാണ്; നിഖില വിമൽ

അടുത്തിടെ മേപ്പടിയാൻ സിനിമയെ കുറിച്ച് നിഖില വിമൽ പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു. മാത്രമല്ല നടിയുടെ അഭിനയത്തെ വിമർശിച്ചും പരിഹസിച്ചും ട്രോളുകൾ വരെ ഇറങ്ങുകയും ചെയ്തിരുന്നു. മേപ്പടിയാൻ എന്ന സിനിമയ്ക്ക് അകത്ത് എനിക്ക് അഭിനയിക്കാൻ പറ്റിയ ഒരു തേങ്ങയും ഇല്ലെന്ന് മനസിലായി. അതുകൊണ്ടാണ് മേപ്പടിയാനിൽ അഭിനയിക്കാതിരുന്നത്. അഞ്ചു ആ സ്ക്രിപ്റ്റിലേക്ക് വരുന്നതിന് മുമ്പ് ആ സ്ക്രിപ്റ്റിൽ ഒന്നും ഉണ്ടായിരുന്നില്ല. അഞ്ചു വന്നതിനുശേഷമാണ് കുറച്ചുകൂടി കാര്യങ്ങൾ സ്ക്രിപ്റ്റിൽ ഉണ്ടായത് എന്നായിരുന്നു നിഖില അന്ന് പറഞ്ഞത്. തന്റെ ചിന്തയിൽ വന്ന കാര്യങ്ങൾ തുറന്ന് പറഞ്ഞതിന്റെ പേരിൽ വിമർശിക്കപ്പെട്ടുവെങ്കിലും മേപ്പടിയാനിലെ അണിയറപ്രവർത്തകരുമായെല്ലാം സൗഹൃദമുണ്ടെന്ന് പറയുകയാണിപ്പോൾ നിഖില. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

മാത്രമല്ല ഉണ്ണി മുകുന്ദന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമയായ ​ഗെറ്റ് സെറ്റ് ബേബിയിൽ നായികയും നിഖിലയാണ്. മേപ്പടിയാനിൽ ഒന്നും ചെയ്യാനുള്ളതായി തോന്നിയില്ല എന്നതുകൊണ്ടാണ് ചെയ്യാതിരുന്നത്. അതിനുശേഷം ഞാനും ഉണ്ണിയും വർത്തമാനം പറയുമ്പോൾ നീ അഭിനയിച്ചില്ലെന്നൊക്കെ പറഞ്ഞ് ഉണ്ണി എന്നെ കളിയാക്കാറുണ്ട്. ഇപ്പോഴും ആ സിനിമയെ കുറിച്ച് സംസാരിക്കുമ്പോൾ ഉണ്ണി പറയും സംവിധായകൻ വിഷ്ണു നീ പറഞ്ഞത് കേട്ട് കരഞ്ഞു എന്നൊക്കെ. അപ്പോൾ ഞാൻ പറയും… നീ വിളിക്ക് ഞാൻ ചോദിക്കാമെന്ന്. നീ ഇപ്പോൾ ചോദിച്ചാൽ വിഷ്ണുവിന് വിഷമമായലോ എന്നൊക്കെ ഉണ്ണിയും പറയും. എപ്പോൾ കാണുമ്പോഴും ഉണ്ണി വിഷ്ണു ചേട്ടനോട് പറയും. അവളെ കാണുമ്പോൾ നീ കരയൂ… അവൾ വിഷമിക്കട്ടേ എന്നൊക്കെ. അങ്ങനെ പറഞ്ഞതിനുശേഷം എപ്പോഴും ഞങ്ങൾ തമ്മിൽ അസോസിയേഷൻ ഉണ്ടായിട്ടുണ്ട്… സംസാരിക്കാറുമുള്ള ആൾക്കാരൊക്കെയാണ്. വിഷ്ണു ചേട്ടൻ കരച്ചിലായിരുന്നു എന്നൊക്കെ വെറുതെ പറഞ്ഞതാണ് ഉണ്ണി. മിസ്സായി പോയല്ലോ എന്നൊന്നും ആ സിനിമയെ കുറിച്ച് തോന്നിയിട്ടില്ല. പക്ഷെ ആ സിനിമ നല്ലതാണ്. അന്ന് എനിക്ക് ആ സിനിമ നല്ലതാണെന്ന് തോന്നിയിരുന്നു.

വിഷ്ണു ചേട്ടന്റെ ലൈഫ് സ്റ്റോറിയുമായി റിലേറ്റ് ചെയ്തിട്ടുള്ള സിനിമ കൂടിയാണ്. പക്ഷെ ആ സമയത്ത് ഒരു റിലേഷൻഷിപ്പ് പ്രോപ്പറായി സംസാരിക്കാൻ ഉണ്ടായിരുന്നില്ല. ഞാൻ പ്രീസ്റ്റ് ചെയ്ത് നിൽക്കുന്ന സമയത്താണ് മേപ്പടിയാനിലേക്ക് വിളി വന്നത്. പ്രീസ്റ്റ് ചെയ്തശേഷം അപ്രിസിയേഷനൊക്കെ കിട്ടി നിൽക്കുന്ന സമയമായിരുന്നു.

അതുകൊണ്ട് തന്നെ കുറച്ച് കൂടി ലെങ്ത്തുള്ള കഥാപാത്രം ചെയ്യണമെന്ന പ്ലാനിൽ നിൽക്കുകയായിരുന്നു. പ്രീസ്റ്റ് ചെയ്ത് കുറേക്കാലം കഴിഞ്ഞിട്ടാണ് ജോ ആന്റ് ജോ ചെയ്തത്. അങ്ങനൊരു ക്യാരക്ടർ വേണമെന്ന പ്ലാനിൽ തന്നെയായിരുന്നു. അതുകൊണ്ടാണ് മേപ്പടിയാൻ ചെയ്യാതിരുന്നതെന്നാണ് നിഖില പറഞ്ഞത്. 2022ൽ പുറത്തിറങ്ങിയ സിനിമ തിയേറ്ററിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. വിഷ്ണു മോഹൻ സംവിധാനം ചെയ്ത സിനിമ നിർമിച്ചത് ഉണ്ണി മുകുന്ദൻ തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *