ആ കാമുകന്‍ സല്‍മാന്‍ ഖാനോ; അല്ലെന്ന് പൂജ ഹെഗ്‌ഡേ, ക്രിക്കറ്റ് താരമെന്ന് പുതിയ ഗോസിപ്പ്

മോഡലിംഗ് രംഗത്തുനിന്നാണ് പൂജ ഹെഗ്‌ഡേ സിനിമയിലേക്ക് എത്തുന്നത്. ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളാണ് താരം. സോഷ്യല്‍ മീഡിയയിലെയും മിന്നും താരമാണ് നടി. 22 മില്യണിലധികം ആരാധകരാണ് പൂജയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഗ്ലാമറസ് വേഷങ്ങളിലടക്കം പൂജ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വൈറലായി മാറാറുണ്ട്.

ബോളിവുഡില്‍ വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ താരത്തിന് ഇതുവരെ സാധിച്ചിട്ടില്ല.നടിയുടെ പേരില്‍ നിരവധി ഗോസിപ്പുകള്‍ ഇതിനകം വന്നു കഴിഞ്ഞു. ഇപ്പോഴിതാ വീണ്ടും പൂജയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഒരു സ്റ്റാര്‍ ക്രിക്കറ്ററുമായി നടി പ്രണയത്തിലാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മാത്രവുമല്ല ഇരുവരും ഉടന്‍ വിവാഹം കഴിക്കുമെന്നും പറയപ്പെടുന്നു. ബോളിവുഡില്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

എന്നാല്‍ ക്രിക്കറ്റ് താരം ആരാണെന്നോ മറ്റു വിവരങ്ങളോ പുറത്തുവന്നിട്ടില്ല. അടുത്തിടെ ഒരു സ്വകാര്യ പരിപാടിയില്‍ പൂജാ ഹെഗ്‌ഡെ ക്രിക്കറ്റര്‍ക്കൊപ്പം പങ്കെടുത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ ആരാണ് ആ ക്രിക്കറ്റ് തരാമെന്ന സംശയങ്ങളുമായി എത്തുകയാണ് ആരാധകര്‍. പല താരങ്ങളെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് ആരാധകര്‍ ആരാണെന്ന് തിരയുന്നത്. എന്നാല്‍, ഈ വാര്‍ത്തയില്‍ എത്രത്തോളം സത്യമുണ്ടെന്ന് വ്യക്തമല്ല.

നടന്‍ സല്‍മാന്‍ ഖാനുമായി ചേര്‍ത്താണ് പൂജയുടെ പേര് ഒടുവില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത്. എന്നാല്‍ ആ വാര്‍ത്തകളെല്ലാം പൂജ നിഷേധിച്ചിരുന്നു. സല്‍മാന്റെ വിഷയത്തില്‍ പ്രതികരിച്ചതുപോലെ ഈ വാര്‍ത്തയിലും പൂജയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Leave a Reply

Your email address will not be published. Required fields are marked *