ആളുകള്‍ക്ക് ഇതിഷ്ടമാകും… അതിഷ്ടമാകും എന്നൊക്കെ നോക്കിയല്ല സിനിമ ചെയ്യുന്നത്; സെന്ന ഹെഗ്‌ഡെ

ചാക്കോച്ചനെ നായകനാക്കി തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന്‍ സെന്ന ഹെഗ്‌ഡെയും കുഞ്ഞിരാമായണത്തിന്റെ എഴുത്തുകാരന്‍ ദീപു പ്രദീപും ചേര്‍ന്നൊരുക്കുന്ന പദ്മിനി തിയറ്ററുകളിലേക്കെത്തുകയാണ്. വിന്‍സി, മഡോണ, അപര്‍ണ എന്നിവരാണു നായികമാര്‍. ചിത്രത്തിന്റെ സംവിധായകന്‍ സെന്ന തന്റെ സിനിമയെക്കുറിച്ചും തിയേറ്ററുകളില്‍ ആളുകള്‍ കുറയുന്നതിന്റെ കാരണവും വ്യക്തമാക്കുകയാണ്.

സിനിമ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളോടു ജനങ്ങള്‍ക്കു താത്പര്യം തോന്നിയാല്‍ അവര്‍ തിയറ്ററില്‍ വരും. പദ്മിനി സ്‌മോള്‍ ടൗണ്‍ സ്‌റ്റോറിയാണ്. സ്‌ക്രിപ്റ്റിനോടു നീതിപുലര്‍ത്തി സിനിമ ചെയ്തു. അല്ലാതെ ആളുകള്‍ക്ക് ഇതിഷ്ടമാകും അതിഷ്ടമാകും എന്നൊക്കെ നോക്കിയല്ല സിനിമ ചെയ്തത്. ഒരു നാട്ടിന്‍പുറത്ത് ചാക്കോച്ചന്റെ കഥാപാത്രത്തിന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളിലൂടെ കടന്നുപോകുന്ന സിനിമയാണ് പദ്മിനി.

തിങ്കളാഴ്ച നിശ്ചയത്തിന്റെ രണ്ടാം ഭാഗം എഴുതുകയാണ്. അടുത്ത വര്‍ഷം സിനിമയുണ്ടാകും. ആദ്യഭാഗത്തിലെ വളരെ കുറച്ചു കഥാപാത്രങ്ങള്‍ അടുത്ത പാര്‍ട്ടിലും ഉണ്ടാവും. മിക്ക കഥാപാത്രങ്ങളും പുതിയതായിരിക്കുമെന്നും സെന്ന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *