ആരുടെയും സംവിധാന സഹായി ആകാതെ കടന്നു വരാന്‍ പറ്റുന്ന സാധ്യത ഇന്നുണ്ട്- ഗിരീഷ് എ.ഡി

യുവ സംവിധായകരില്‍ ശ്രദ്ധേയനാണ് ഗിരീഷ് എ.ഡി. നേരത്തെ ഒരു അഭിമുഖത്തില്‍ തന്റെ സിനിമാ കാഴ്ചപ്പാടുകള്‍ ഗിരീഷ് തുറന്നുപറഞ്ഞിരുന്നു.

സിനിമ അറിയുന്ന ആര്‍ക്കും സിനിമ എടുക്കാന്‍ കഴിയുന്ന കാലമാണിത്. കഴിവുള്ളവര്‍ക്ക് ഒരു സ്‌കൂളിലും പഠിക്കാതെ, ആരുടെയും സംവിധാന സഹായി ആകാതെ കടന്നു വരാന്‍ പറ്റുന്ന സാധ്യതകളുണ്ട്. ഇതൊരു നല്ല പ്രവണതയാണ്. പക്ഷേ, സിനിമ നല്ലതാണോ ചീത്തയാണോ എന്നു പ്രേക്ഷകര്‍ പറയും. കാണികളെ സംതൃപ്തിപ്പെടുത്തി കഴിഞ്ഞാന്‍ അതു നല്ല സിനിമയാണ്. കുറച്ചു പേര്‍ക്കു മാത്രം സാധ്യമായ ഒരു തലത്തില്‍ നിന്നു പല പല പ്ലാറ്റ് ഫോമുകളിലൂടെയാണ് സിനിമ ഇന്നു രൂപപ്പെടുന്നത്.

വത്യസ്തമായ ചിന്തകളുള്ളവര്‍ക്ക് വരാന്‍ പറ്റിയ സാധ്യതകളും ഇന്നുണ്ട്. വത്യസ്തമായ അവതരണ രീതികള്‍ ഡിജിറ്റല്‍ ഇടങ്ങളില്‍ നിന്നു വരുന്നുണ്ട്. ഞാനും അതിന്റെ ഭാഗമാണ്, ഞാനും അങ്ങനെതന്നെയാണ് വന്നതും. യൂടുബില്‍ അപ്‌ലോഡ് ചെയ്ത ഷോര്‍ട്ട് ഫിലിമിന്റെ പിന്‍ബലത്തില്‍ നിന്നാണ് ഞാന്‍ സിനിമ ചെയ്തത്.

സിനിമയ്ക്ക് നല്ല ഒരു ടീം ആവശ്യമാണ്. എങ്കില്‍ മാത്രമേ നല്ല സിനിമയുണ്ടാക്കാന്‍ കഴിയൂ. സിനിമ സൗഹൃദത്തിന്റെ കാലങ്ങളില്‍ രൂപപ്പെടുന്നതാണ്. എന്നെ സംബന്ധിച്ച് ഒരു സിനിമ ഉണ്ടാകുന്നത് അങ്ങനെയാണ്. ഒറ്റയ്ക്ക് നിന്നാല്‍ അപരിചിതമായ സെറ്റഅപ്പില്‍ ഒരു പടം ചെയ്യുന്നത് എനിക്കു ബുദ്ധിമുട്ടായിരിക്കും- ഗിരീഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *