ആദ്യമായി പ്രണയലേഖനം കിട്ടിയത് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ: മീരാ ജാസ്മിൻ

മീരാ ജാസ്മിൻ, ഒരു കാലത്തു തെന്നിന്ത്യൻ വെള്ളിത്തിരയിൽ തിളങ്ങിനിന്ന താരം. സ്വതസിദ്ധമായ അഭിനയശൈലിക്കുടമയായ മീര പ്രേക്ഷകരുടെ ഇഷ്ടതാരമാകുകയായിരുന്നു. വിവാഹത്തിനുശേഷം സിനിമയിലേക്കു തിരിച്ചെത്തിയെങ്കിലും രണ്ടാം വരവ് അത്ര ശോഭിച്ചില്ല. സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലും മീര മികച്ച വേഷം ചെയ്തിരുന്നു. എന്നാൽ, ജയറാമിനൊപ്പമുള്ള മകൾ എന്ന സിനിമ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു.

ഇപ്പോൾ തന്റെ ജീവിതത്തിലെ പ്രണയകാലത്തെക്കുറിച്ചു മീര ജാസ്മിൻ പറഞ്ഞ സംഭവങ്ങൾ ആരാധകർ ഏറ്റെടുത്തു. തനിക്ക് ആദ്യമായി പ്രണയലേഖനം കിട്ടിയ സംഭവമാണ് മീര പറഞ്ഞത്. മീരയുടെ വാക്കുകൾ-

എനിക്ക് ആദ്യം പ്രണയ ലേഖനം കിട്ടിയത് അഞ്ചാം ക്ലാസിൽ വച്ചാണ്. ഇന്നും ആ ദിവസം ഓർമയുണ്ട്. എന്നേക്കാളും രണ്ട് വർഷം സീനിയറാണ് ഇഷ്ടമാണെന്നു പറഞ്ഞ് കത്തു തന്നത്. നമ്മളെ ഒരാൾ പ്രണയിക്കുന്നു എന്ന എക്സെറ്റ്മെന്റുണ്ട്. ബെസ്റ്റ് ഫ്രണ്ട്സിനെയെല്ലാം വിളിച്ച് ഇന്റർവെല്ലിന് ഇരുന്ന് വായനയാണ്. ഇത് കിട്ടിക്കഴിഞ്ഞ് ആളെക്കാണുമ്പോൾ ഭയങ്കര നാണമായിരുന്നു. കണ്ടു കഴിയുമ്പോൾ ഒറ്റ ഓട്ടമായിരുന്നു- മീര ജാസ്മിൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *