” ആത്മ ” വാർഷിക പൊതുയോഗം നടന്നു

ടെലിവിഷൻ താരങ്ങളുടെ സംഘടനയായ ‘ആത്മ’യുടെ പതിനെട്ടാമത് വാർഷിക പൊതുയോഗം എസ്പി ഗ്രാൻഡ് ഡെയ്‌സ് ഹോട്ടലിൽ നടന്നു. മുന്നോറോളം സീരിയൽ നടീ നടന്മാർ പങ്കെടുത്ത യോഗത്തിൽ കെ.ബി ഗണേഷ് കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആത്മ ജനറൽ സെക്രട്ടറി ദിനേശ് പണിക്കർ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ മോഹൻ അയിരൂർ, കിഷോർ സത്യ, പൂജപ്പുര രാധാകൃഷ്ണൻ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. സീനിയർ അംഗങ്ങൾക്ക് മെഡിക്കൽ അലവൻസ്, അവാർഡ് ലഭിച്ചവർക്കുള്ള ആദരവ്, കുടുംബാംഗങ്ങളുടെ കുട്ടികൾക്ക് ഉള്ള സ്‌കോളർഷിപ്പ് എന്നിവയുടെ വിതരണവും നടന്നു.

സംഘടന ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി പുതിയ ഒരു അപ്പിന്റെയും ചാരിറ്റി ഫണ്ടിന്റെയും ഉദ്‌ഘാടനം ഗണേഷ് കുമാർ നിർവഹിച്ചു. 600 അംഗങ്ങൾക്ക് സംവദിക്കാനുള്ള ഇന്റേണൽ ആപ്പാണ് ലോഞ്ച് ചെയ്തത്. കിഷോർ സത്യയാണ് ഇത്തരമൊരു ആശയം ആത്മയ്ക്ക് മുന്നിൽ വെച്ചത്. ഫിനാൻഷ്യൽ മാനേജ്‌മെന്റ്, ടൈം മാനേജ്‌മെന്റ് എന്നിവയുടെ പ്രാധാന്യത്തെകുറിച്ച് ഗണേഷ് കുമാർ യോഗത്തിൽ സംസാരിച്ചു.താരങ്ങൾ നേരിടുന്ന മാനസികവും ശാരീരികവും ആയ സമ്മർദങ്ങളെഎങ്ങനെ അതിജീവിക്കാം എന്നതിനെക്കുറിച്ച് ക്ലിനിക്കൽ സൈക്കോളജസ്റ്റിന്റെ ഒരു ക്ലാസും യോഗത്തിലുണ്ടായിരുന്നു ഭാരവാഹികൾ.

കെ.ബി.ഗണേഷ്കുമാർ MLA ( പ്രസിഡന്റ് ) , കിഷോർ സത്യ , മോഹൻ അയിരൂർ ( വൈസ് പ്രസിഡന്റുമാർ ) , ദിനേഷ് പണിക്കർ ( ജനറൽ സെക്രട്ടറി ), പൂജപ്പുര രാധാകൃഷ്ണൻ ( സെക്രട്ടറി ) , ഷംസ് മണിക്കാട് ( ട്രഷറാർ).

Leave a Reply

Your email address will not be published. Required fields are marked *