ആക്ഷൻ ഹീറോ ബിജു 2വിൻ്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു

യഥാർത്ഥ പോലീസ് ജീവിതത്തിൻ്റെ നേർക്കാഴ്ചകൾ സമ്മാനിച്ച് പ്രേക്ഷകരെ ആകർഷിച്ച ചിത്രമാണ് എബ്രിഡ് ഷൈനിൻ്റെ സംവിധാനത്തിൽ 2016ൽ പുറത്തിറങ്ങിയ നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു. എസ് ഐ ബിജു പൗലോസ് എന്ന പോലീസ് ഓഫീസറുടെയും സഹപ്രവർത്തകരുടെയും ജീവിതത്തിലൂടെയാണ് ചിത്രം മുന്നേറുന്നത്.

ഒരു സ്റ്റേഷനിലെ ദൈനംദിന പ്രവർത്തനങ്ങളും അതിനിടയിൽ ഉണ്ടാകുന്ന രസകരമായതും വേദനിപ്പിക്കുന്നതും ആവേശം കൊള്ളിക്കുന്നതുമായ സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിൻ്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിനായുള്ള ഓഡിഷൻ എല്ലാം നേരത്തെ നടത്തിയിരുന്നു. ഇപ്പോൾ ചിത്രത്തിൻ്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. പോളി ജൂനിയർ പിക്ചേഴ്‌സാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *