നടി അഹാന കൃഷ്ണനെതിരെ ആരോപണവുമായി നാൻസി റാണി സിനിമയുടെ ടീം. അഹാന നായികയായെത്തുന്ന ഈ സിനിമയുടെ പ്രൊമോഷന് നടി എത്തുന്നില്ലെന്ന് മേക്കേർസിലൊരാളായ നെെന പറയുന്നു. നാൻസി റാണിയുടെ സംവിധായകൻ ജോസഫ് മനു ജെയിംസ് 2023 ൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചതാണ്. ജോസഫ് മനു ജെയിംസിന്റെ ഭാര്യയാണ് നെെന. മനു ജെയിംസിന്റെ മരണത്തിന് ശേഷമാണ് നൈന നാൻസി റാണിയുടെ പോസ്റ്റ് പ്രൊഡക്ഷൻ ഏറ്റെടുക്കുന്നത്.
മനു ഉണ്ടായിരുന്ന സമയത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരിക്കാം. പുള്ളിക്കാരി അതിപ്പോഴും മറന്നിട്ടുണ്ടാകില്ല. മൂന്ന് വർഷം കഴിഞ്ഞു. മാനുഷിക പരിഗണന എന്നുള്ളത് ഉണ്ടാവേണ്ടതാണ്. പ്രശ്നങ്ങൾ മറന്ന് സഹകരിക്കണമെന്നും നെെന പറഞ്ഞു. ഒരുപാട് പ്രശ്നങ്ങൾ സിനിമയുമായി ബന്ധപ്പെട്ട് നേരിട്ടിട്ടുണ്ട്. ഇപ്പോൾ അത് പറയാത്തതാണ് നല്ലത്. പ്രധാന കഥാപാത്രം ചെയ്താൾ പ്രൊമോഷനും മാർക്കറ്റിംഗിനും സഹകരണമില്ലാതെ നിൽക്കുമ്പോൾ നിങ്ങൾക്ക് ഊഹിക്കാം. കുറേ സ്ട്രഗിൾസ് ഫേസ് ചെയ്യുന്നുണ്ട്. അഹാനയെ പ്രൊമോഷന് ഞാൻ വിളിച്ചിരുന്നു, പിആർഒ വിളിച്ചു. നമ്മൾ എല്ലാവരും കോൺടാക്ട് ചെയ്തതാണ്. ഈയടുത്ത് അഹാനയെ കോൺടാക്ട് ചെയ്തിട്ടില്ല.
അഹാനയുമായുള്ള ഫെെനാൻഷ്യൽ സെറ്റിൽമെന്റെല്ലാം തീർന്നതായിരുന്നു. എഗ്രിമെന്റിൽ സംഭവങ്ങളെല്ലാം ഉള്ളതാണ്. നിർബന്ധിച്ച് പ്രൊമോഷന് കൊണ്ട് വരാത്തതാണ് നല്ലതെന്നും നെെന പറയുന്നു. നഷ്ടം വന്നാൽ സഹിക്കാം. പരമാവധി നമ്മൾ റിക്വസ്റ്റ് ചെയ്തു. ഇതിൽ കൂടുതൽ എങ്ങനെ റിക്വസ്റ്റ് ചെയ്യുകയെന്ന് അറിയില്ല. എന്തെങ്കിലുമുണ്ടെങ്കിൽ അപ്പോളജി ചെയ്യണമെങ്കിൽ അത് വരെയും ചെയ്തെന്നും നെെന യു ടോക്ക് എന്റർടെയിൻമെന്റ്സിനോട് പ്രതികരിച്ചു. സിനിമാ നിർമാണ രംഗത്ത് സ്ത്രീയെന്ന നിലയിൽ തനിക്ക് പ്രശ്നങ്ങൾ നേരിട്ടുണ്ടെന്നും നെെന തുറന്ന് പറയുന്നുണ്ട്. പേരെടുത്ത് പറയുന്നില്ല. സാന്ദ്ര തോമസ് മാം പറഞ്ഞത് ഞാൻ ലെെവിൽ കേട്ടിരുന്നു. ഞാനും ഫേസ് ചെയ്തതാണ്, എന്നെങ്കിലും തനിക്കും ഇത് പോലെ പറയാൻ പറ്റുമായിരിക്കുമെന്ന് പപ്പയോട് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ആ അവസരം മുതലാക്കുന്നില്ലെന്നും നെെന വ്യക്തമാക്കി. ഏപ്രിൽ 18 നാണ് നാൻസി റാണി തിയറ്ററുകളിലെത്തുന്നത്. നടി അനശ്വര രാജൻ പ്രൊമോഷനെത്തുന്നില്ലെന്ന് സംവിധായകൻ ദീപു കരുണാകരൻ ആരോപിച്ചതിന് പിന്നാലെയാണ് അഹാനയ്ക്കെതിരെയും ആരോപണം വരുന്നത്.