ബോളിവുഡ് താരരാജാക്കന്മാരായ സല്മാന് ഖാനെയും ഷാരൂഖ് ഖാനെയും പിന്തള്ളി ടോളിവുഡ് നായകന് അല്ലു അര്ജുന്. ഒര്‍മാക്സ് മീഡിയ കണ്‍സല്‍റ്റന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പ്രേക്ഷകര്‍ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം അല്ലു അര്‍ജുന്റെ പുഷ്പ-2: ദി റൂള്‍ ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ഷാരൂഖ് ചിത്രമായ പതാന്‍ ആണ്. ടൈഗര്‍ 3 എന്ന സല്മാന് ചിത്രമാണ് മൂന്നാം സ്ഥാനത്തുള്ളത്. നാലും അഞ്ചും സ്ഥാനം ഷാരൂഖിന്റെ ജവാനും ഡുങ്കിയും കരസ്ഥമാക്കി. ഡിസംബര്‍ 22-നു ശേഷമാണ് ചിത്ര്ങ്ങളുടെ റിലീസ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
ബാഹുബലി: ദി ബിഗനിങ് പുറത്തുവന്നതിനു ശേഷം തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങള്‍ക്കു രാജ്യവ്യാപകമായി ശ്രദ്ധ ലഭിക്കുന്നുണ്ട്. ബാഹുബലി: ദി കണ്ക്ലൂഷന്, കെജിഎഫ് സീരീസ് ചിത്രങ്ങളിലൂടെ സൗത്ത് ഇന്ത്യന്‍ സിനിമകള്‍ക്കു മറ്റു സംസ്ഥാനങ്ങളിലും പ്രേക്ഷകരുണ്ടായി.ഒരു സാധാരണ കൂലിത്തൊഴിലാളി റെഡ് വുഡ് കള്ളക്കടത്തിലൂടെ അധോലോക നായകനായി ഉയരുന്നതാണ് പുഷ്പയുടെ കഥ.