അമിതാഭ് ബച്ചനും ലൈക്ക് അടിച്ചു; തലയിൽ സോളാർ ഫാനുമായി ചുറ്റിക്കറങ്ങുന്ന ‘കണ്ടുപിടിത്തക്കാരൻ’ സൂപ്പർ ഹിറ്റ്

ലഭ്യമായ സ്രോതസുകളെ തങ്ങളുടെ ആവശ്യങ്ങൾക്കായി മാറ്റം വരുത്തുന്നതിൽ ഇന്ത്യക്കാർ മിടുക്കരാണ്. അത്തരത്തിലുള്ള നിരവധി വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. ഇപ്പോൾ, തലയിൽ സോളാറിൽ പ്രവർത്തിക്കുന്ന ഫാനുമായി ചുറ്റിക്കറങ്ങുന്ന വൃദ്ധൻ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സോഷ്യൽ മീഡിയയിലും വൃദ്ധൻ താരമായി മാറി.

കൊടിയ വേനലിൽ സോളാറിൽ പ്രവർത്തിക്കുന്ന ഫാൻ തലയിൽ വച്ചു യഥേഷ്ടം കാറ്റുകൊണ്ടു സഞ്ചരിക്കുന്ന വൃദ്ധനെ പ്രശംസിച്ച് നിരവധിപ്പേർ രംഗത്തുവന്നിരുന്നു. പക്ഷേ, വൃദ്ധനെ പ്രശംസിച്ച് ഇന്ത്യൻ സിനിമയിലെ ഇതിഹാസമെത്തിയതോടെ സംഭവം സൂപ്പർ ഹിറ്റ് ആയി. ബംബർ ഹിറ്റ് ആയ ബോളിവുഡ് സിനിമ പോലെയാണ് 45 സെക്കൻഡുള്ള വൃദ്ധന്റെ വീഡിയോ പ്രചരിക്കുന്നത്.

‘ഇന്ത്യ കണ്ടുപിടിത്തങ്ങളുടെ മാതാവ്’ എന്ന തലക്കെട്ടിലാണ് അമിതാഭ് ബച്ചൻ വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്. നിരവധി കമന്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാധാരണ തന്റെ വിശേഷങ്ങളും സിനിമകളുടെ വാർത്തകളും പ്രമോഷനുകളുമെല്ലാമാണ് ബച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളത്. എന്നാൽ വ്യത്യസ്തമായി പങ്കുവച്ച വീഡിയോ ആരാധകരും നെറ്റിസൺസും ഏറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *