അന്ന് മമ്മൂക്ക എന്നെ ചീത്ത പറഞ്ഞു, ആകെ സങ്കടമായി; കൃഷ്ണശങ്കർ പറയുന്നു

മലയാളത്തിലെ യുവ നടന്മാരിൽ ശ്രദ്ധേയനായ താരമാണ് കൃഷ്ണശങ്കർ. നേരം എന്ന സിനിമയിലൂടെ 2013ൽ സിനിമാ ലോകത്തെത്തിയ താരം പത്ത് വർഷങ്ങൾക്കിടെ ചെറുതും വലുതുമായ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. സഹനടനായി മാത്രമല്ല നായകനായും തിളങ്ങാനാകുമെന്ന് തെളിയിച്ച കൃഷ്ണശങ്കർ ഇപ്പോഴിതാ പട്ടാപ്പകൽ എന്ന തന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രമോഷനുമായി തിരക്കിലാണ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്.

മലയാള സിനിമയിലെ അതികായന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവമാണ് താരം പങ്കിട്ടത്. മമ്മൂക്കയുടെ ഇന്റർവ്യു കാണുമ്പോൾ എനിക്ക് തോന്നും ഇവരൊക്കെ എന്ത് ധൈര്യത്തിലാണ് പുള്ളിയോട് ചോദ്യങ്ങൾ ചോദിക്കുന്നതെന്ന്. കാരണം നമുക്കൊക്കെ അദ്ദേഹ?ത്തെ പേടിയാണ്. രഞ്ജിത്ത് ശങ്കറിന്റെ വർഷം എന്ന സിനിമയുടെ ഷൂട്ടിനിടെയാണ് ഈ സംഭവം. അന്ന് പേടിയായിരുന്നു.

സെറ്റിൽ മീറ്റർ കൊണ്ട് റീഡ് ചെയ്യണം. ആദ്യം റീഡിംഗ് പറഞ്ഞപ്പോൾ തെറ്റി. അപ്പോൾ മമ്മൂക്ക ചിരിച്ച് കളിയാക്കി. ഞാൻ തെറ്റി പറഞ്ഞത് മമ്മൂക്ക രഞ്ജിയേട്ടന് ഇമിറ്റേറ്റ് ചെയ്ത് കാണിച്ച് കൊടുത്തു. അത് കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി.

അത് കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോൾ തന്നെ റീഡിങിന് പോയപ്പോൾ എനിക്ക് ചീത്ത കിട്ടി. എല്ലാം റെഡിയായി നിൽക്കുമ്പോൾ ലൈറ്റ് വേരിയേഷനുണ്ടോയെന്ന് നോക്കാൻ ഞാൻ പോയപ്പോഴാണ് മമ്മൂക്കയുടെ കയ്യിൽ നിന്നും ചീത്ത കേട്ടത്. എനിക്ക് അത് കേട്ട് ആകെ സങ്കടമായി. കാരണം എല്ലാവരുടെയും മുമ്പിൽ വെച്ചാണ് ചീത്ത പറഞ്ഞത്. അത് കഴിഞ്ഞ് മഹാറാണി ഹോട്ടലിലേക്ക് ഷൂട്ട് ഫിഫ്റ്റ് ചെയ്തു. മമ്മൂക്ക അവിടെ ഇരിപ്പുണ്ട്.

അപ്പോൾ സാർ എന്റെ അടുത്ത് പറഞ്ഞു നീ പോകണ്ട ഞാൻ പൊക്കോളാം അല്ലെങ്കിൽ ചിലപ്പോൾ ചീത്ത കേൾക്കുമെന്ന്. അങ്ങനെ സാർ പോയി. പക്ഷെ മമ്മൂക്ക എന്നെ വിളിക്കാൻ സാറിനോട് പറഞ്ഞു. അങ്ങനെ ഞാൻ അവിടെ ചെന്നു. അപ്പോൾ മമ്മൂക്ക എന്നോട് പറഞ്ഞു. ഞാൻ വെയിലത്ത് നിൽക്കുമ്പോൾ എനിക്ക് ജോലിയുടേതായ പ്രശ്‌നങ്ങളും പ്രഷറുമുണ്ട്.

അതിന്റെ പേരിൽ ഞാൻ പറയുന്നത് കേട്ട് റീഡിങിന് നീ വന്നില്ലെങ്കിൽ കാലകാലം ഇവന്റെ പുറകെ നീ നടക്കേണ്ടി വരും. അതുകൊണ്ട് നീ നിന്റെ പണിയെടുക്കാൻ മമ്മൂക്ക പറഞ്ഞു. അതോടെ വീണ്ടും എനിക്ക് മമ്മൂക്കയോട് സ്‌നേഹമായി. ആള് വണ്ടിയിൽ വന്ന് ഇറങ്ങുന്നത് കാണാൻ തന്നെ ഒരു സിനിമ പോലെ സൂപ്പറാണ്. ഭയങ്കര സ്‌റ്റൈലാണ്. ലാൽ സാർ ഭയങ്കര കൂളാണ്.

റെഡ് വൈന്റെ ഷൂട്ടിന്റെ സമയത്താണ് ലാൽ സാർ എന്നോട് സംസാരിച്ചത് എന്നാണ് കൃഷ്ണശങ്കർ പറഞ്ഞത്. സാജിർ സംവിധാനം ചെയ്ത ചിത്രമാണ് പട്ടാപ്പകൽ.

Leave a Reply

Your email address will not be published. Required fields are marked *