അനുഷ്‌ക ഷെട്ടിയുടെ വിവാഹത്തെക്കുറിച്ച് ജ്യോത്സ്യൻ നടത്തിയ പ്രവചനം..?

41-കാരിയായ അനുഷ്‌ക ഷെട്ടിയുടെ വിവാഹത്തെക്കുറിച്ച് സെലിബ്രിറ്റി ജ്യോത്സ്യൻ പണ്ഡിറ്റ് ജഗന്നാഥ് ഗുരുജിയുടെ പ്രവചനമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. ജ്യോത്സ്യന്റെ പ്രവചനം മാധ്യമശ്രദ്ധ നേടുകയും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലാകുകയും ചെയ്തു. നിരവധി സെലിബ്രിറ്റികളുടെ ജീവിതത്തിൽ പ്രവചനം നടത്തിയ ഗുരുജിയുടെ പ്രവചനം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘ബാഹുബലി’ എന്ന ബ്രഹ്‌മാണ്ഡചിത്രത്തിലൂടെ താരറാണിയായ മാറി അനുഷ്‌ക ഷെട്ടി. ബാഹുബലിയുടെ വൻ വിജയത്തോടെ തെന്നിന്ത്യൻ വാണിജ്യ സിനിമയുടെ അഭിഭാജ്യഘടകമായി മാറി അനുഷ്‌ക. തമിഴിലും തെലുങ്കിലുമാണ് താരം സജീവം. എന്നാലും ടോളിവുഡിലാണ് താരം കൂടുതൽ സജീവം. തമിഴിലും തെലുങ്കിലും മിക്ക സൂപ്പർതാരങ്ങളുടെയും നായികയായി വെള്ളിത്തിരയിൽ തിളങ്ങി. രാജകീയ വേഷങ്ങളിൽ അനുഷ്‌ക പ്രത്യക്ഷപ്പെട്ടാൽ അതിനെ വെല്ലാൻ ഇന്ത്യൻ സിനിമയിൽപ്പോലും നടിമാരില്ലെന്നും പറയാം. അരുന്ധതി, ബാഹുബലി, ബാഗ്മതി തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഇതിനു തെളിവാണ്.

പരമ്പരാഗത കഥാപാത്രങ്ങൾ മാത്രമല്ല, ഗ്ലാമറസ് വേഷങ്ങളിലും അനുഷ്‌ക തിളങ്ങുന്നു. അനുഷ്‌കയെ സംബന്ധിച്ച മറ്റൊരു കാര്യം താരത്തിന്റെ സിനിമാത്തെരഞ്ഞെടുപ്പ് വളരെ സൂക്ഷിച്ചാണ് എന്നതാണ്. കഥാപാത്രങ്ങളെക്കുറിച്ച് കൂടുതൽ അറിഞ്ഞതിനു ശേഷം മാത്രമാണ് സിനിമ കമ്മിറ്റ് ചെയ്യുക. നിരവധി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമകളാണ് താരത്തിന്റെതായി പുറത്തുവരാനുള്ളത്.

41കാരിയായ അനുഷ്‌ക ഷെട്ടി അവിവാഹിതയാണ്. അനുഷ്‌കയുടെ വിവാഹത്തെക്കുറിച്ചു ഗോസിപ്പുകൾ പ്രചരിക്കാറുണ്ടെങ്കിലും താരം അതിലൊന്നും പ്രതികരിക്കാറില്ല. നടൻ പ്രഭാസുമായി വിവാഹം കഴിക്കാൻ പോകുന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. അതിനുശേഷം ഒരു ബിസിനസുകാരനുമായി വിവാഹം നിശ്ചയിച്ചുവെന്ന വാർത്തയും പുറത്തുവന്നു. പക്ഷേ, അതെല്ലാം വെറും ഗോസിപ്പുകളായിരുന്നു.

സിനിമയ്ക്കു പുറത്തുനിന്നുള്ള ഒരാളെ വിവാഹം കഴിക്കുന്നത് ഉചിതമാണെന്നാണ് ഗുരുജിയുടെ പ്രവചനം. ചലച്ചിത്രലോകത്തുനിന്നുള്ള വിവാഹം ശ്വാശ്വതമല്ല. രാശിപ്രകാരം ഈ വർഷം വിവാഹത്തിന് ഉത്തമമാണെന്നും ഗുരുജി പറയുന്നു. കത്രീന കൈഫ്, പ്രിയങ്ക ചോപ്ര എന്നീ താരങ്ങളെക്കുറിച്ചും പ്രവചനം നടത്തിയിട്ടുള്ള ജ്യോത്സനാണ് ഗുരുജി.

Leave a Reply

Your email address will not be published. Required fields are marked *