അട്ടപ്പാടിയുടെ സംഗീതവുമായി വീണ്ടും നഞ്ചിയമ്മ

നാഷണല്‍ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മ ‘സിഗ്‌നേച്ചര്‍’ എന്ന ചിത്രത്തില്‍ പാടിയ ‘അട്ടപ്പാടി സോങ്ങ് ‘ ദിലീപ് റിലീസ് ചെയ്തു. ഊര് മൂപ്പന്‍ തങ്കരാജ് മാഷാണ് ഈ ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും നിര്‍വഹിച്ചിട്ടുള്ളത്.

എറണാകുളത്തു നടന്ന ചടങ്ങില്‍ നഞ്ചിയമ്മ, സംവിധായകന്‍ മനോജ് പാലോടന്‍, തിരക്കഥാകൃത്ത് ഫാദര്‍ ബാബു തട്ടില്‍ സിഎംഐ, അരുണ്‍ ഗോപി, മ്യൂസിക് ഡയറക്ടര്‍ സുമേഷ് പരമേശ്വര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു. നഞ്ചിയമ്മയെ അരുണ്‍ ഗോപിയും ദിലീപും ചേര്‍ന്ന് പൊന്നാടയണിയിച്ചതിനുശേഷമാണ് പാട്ട് റിലീസ് ചെയ്തത്. നഞ്ചിയമ്മയെ പ്രത്യേകം അഭിനന്ദിച്ച ദിലീപ് വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്ന പാട്ടെന്ന് സിഗ്‌നേച്ചര്‍ ടീമംഗങ്ങളോട് പറഞ്ഞു.കാര്‍ത്തിക് രാമകൃഷ്ണന്‍, ടിനി ടോം, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടന്‍ സംവിധാനം ചെയ്യുന്ന ‘സിഗ്‌നേച്ചര്‍’നവംബര്‍ 18ന് തീയറ്ററുകളിലേക്ക് എത്തും.പ്രണയവും പ്രതികാരവും അട്ടപ്പാടിയുടെ ജീവിതവുമായി ഇഴചേര്‍ത്ത് കഥ പറയുന്ന ചിത്രത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചെമ്പില്‍ അശോകന്‍, ഷാജു ശ്രീധര്‍, നിഖില്‍, സുനില്‍, അഖില എന്നിവര്‍ക്കൊപ്പം മുപ്പതോളം ഗോത്രവര്‍ഗക്കാരും അഭിനയിക്കുന്നുണ്ട്.

സാഞ്ചോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ലിബിന്‍ പോള്‍ അക്കര, ജെസി ജോര്‍ജ്, അരുണ്‍ വര്‍ഗീസ് തട്ടില്‍ എന്നിവര്‍ നിര്‍മിച്ച ‘സിഗ്‌നേച്ചറി’ന്റെ കഥ തിരക്കഥ സംഭാഷണം ഫാദര്‍ ബാബു തട്ടില്‍ സിഎംഐ, ഛായാഗ്രഹണം എസ് ലോവല്‍, എഡിറ്റിംഗ് സിയാന്‍ ശ്രീകാന്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, സംഗീതം സുമേഷ് പരമേശ്വരന്‍, ക്രീയേറ്റീവ് ഡയറക്ടര്‍ നിസാര്‍ മുഹമ്മദ്, ആര്‍ട്ട് ഡയറക്ടര്‍ അജയ് അമ്പലത്തറ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആന്റണി കുട്ടംപള്ളി.

Leave a Reply

Your email address will not be published. Required fields are marked *