അടിവസ്ത്രമില്ലാതെ നിശാവസ്ത്രം ധരിച്ചു വരാന്‍ ആവശ്യപ്പെട്ടു

സിനിമയില്‍ ഗോസിപ്പുകള്‍ക്കു പഞ്ഞമില്ല. പല നടിമാരുടെയും തുറന്നുപറച്ചിലുകള്‍ ആരെയും ഞെട്ടിക്കുകയും ചെയ്യും. ബോളിവുഡ് നടി മാഹി ഗില്‍ നടത്തിയ തുറന്നുപറച്ചിലുകള്‍ തിരശ്ശീലയ്ക്കു പിന്നില്‍ താന്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചാണ്. ഒരിക്കല്‍, ഒരു സംവിധായകന്‍ തന്നോട് ആവശ്യപ്പെട്ടത് അടിവസ്ത്രം ധരിക്കാതെ നിശാവസ്ത്രം മാത്രം ധരിച്ചു വരാനായിരുന്നു. അയാളുടെ ലക്ഷ്യമെന്തെന്നു തനിക്കു വ്യക്തമായും മനസിലായെന്നും നടി. മറ്റൊരു സംവിധായകന്‍ ആവശ്യപ്പെട്ടത് ചുരിദാര്‍ ധരിച്ചുവന്നാല്‍ സിനിമയില്‍ ചാന്‍സ് കുറയുമെന്നാണ്. എന്തിനാണ് അവരെല്ലാം അത്തരത്തില്‍ പെരുമാറുന്നതെന്ന് എനിക്കു മനസിലായില്ല.

ഉപദേശം നല്‍കാന്‍ ഒരുപാട് ആളുകളുണ്ടാകും. പലരും നമ്മളെ ഉന്നതിയിലെത്തിക്കുമെന്ന വാഗ്ദാനമൊക്കെ തരും. പക്ഷേ, പലരുടെയും മനസിലിരുപ്പ് അറിഞ്ഞാല്‍ നമ്മളവരെ വെറുക്കാന്‍ തുടങ്ങും. പക്ഷേ, നമ്മുടെ ഉള്ളിലുള്ളതൊന്നും തുറന്നുപറയാനോ, പ്രകടിപ്പിക്കാനോ കഴിയില്ല. ശരിയായ രീതിയില്‍ പ്രതികരിച്ചാല്‍ ചിലപ്പോള്‍ അവസരം തന്നെ നഷ്ടപ്പെട്ടേക്കാം. അതുകൊണ്ട് അത്തരം കയ്ക്കുന്ന അനുഭവങ്ങള്‍ പലരും സഹിക്കുകയാണു പതിവ്. ഇപ്പോള്‍, കാര്യങ്ങളില്‍ മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. നടിമാര്‍ പ്രതികരിക്കാന്‍ ആരംഭിച്ചതോടെ ഇത്തരം പ്രവണതകളില്‍ കുറവുവന്നിട്ടുണ്ട്.

സിനിമയില്‍ എന്തും നടക്കുമെന്നാണ് പലരുടെയും വിശ്വാസം. പെട്ടെന്ന് പേരും പ്രശസ്തിയും പണവും സമ്പാദിക്കാന്‍ ചില നടിമാര്‍ അങ്ങനെയൊക്കെ ചെയ്യുന്നുണ്ടാകാം. മാഹിയുടെ വെളിപ്പെടുത്തലുകള്‍ ആരിലും ഞെട്ടലുണ്ടാക്കുന്നവയാണ്. ബോളിവുഡിലെ യുവനിരയില്‍ ശ്രദ്ധിക്കപ്പെടുന്ന നടിയാണ് മാഹി. ബോളിവുഡിലെ പത്ത് ബ്രേക്കിംഗ് സിനിമകളിലെ നായികയുമാണ് താരം.

Leave a Reply

Your email address will not be published. Required fields are marked *