‘അച്ഛനെന്തിനാണ് ബ്രേക്കെടുത്തതെന്ന് ഞാൻ അമ്മയോട് ചോദിക്കാറുണ്ടായിരുന്നു’: ഗോകുൽ സുരേഷ്

മലയാളികളുടെ പ്രിയ താരമാണ് സുരേഷ് ഗോപി. അദ്ദേഹത്തോടുള്ള ഇഷ്ടം മകൻ ഗോകുലിനും ലഭിച്ചിട്ടുണ്ട്. മലയാള സിനിമയിൽ തന്റേതായ ഇടം ഉറപ്പിച്ച ഗോകുൽ അഭിനയിച്ച ‘കിംഗ് ഓഫ് കൊത്ത’ എന്ന സിനിമ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ദുൽഖർ നായകനായ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെയാണ് ഗോകുൽ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ, തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് താരം. അമ്മയെ കുറിച്ചാണ് ഗോകുൽ മനസ് തുറന്നത്.

‘എത്ര വീണാലും നമ്മളൊരു മെത്തയിലോട്ടാണ് വീഴുന്നത്. അച്ഛനൊക്കെ നേരെ കോൺക്രീറ്റിലോട്ടാണ് വീണത്. എനിക്കാ മെത്തയുണ്ടെന്നുള്ള പ്രിവിലേജ് എപ്പോഴുമുണ്ട്. ഈ ജോലി ചെയ്യാതെ വെറുതെ വീട്ടിലിരുന്നാലും എനിക്ക് ഭക്ഷണം കഴിക്കാൻ പറ്റും. കിട്ടുന്ന പൈസയൊന്നും ധൂർത്തടിച്ച് കളയുന്ന സ്വഭാവമൊന്നുമില്ല. തമിഴിൽ നിന്നും രണ്ടുമൂന്ന് അവസരങ്ങൾ വന്നിരുന്നു. എനിക്കതത്ര നല്ലതായി തോന്നിയില്ല. അതുകൊണ്ട് സ്വീകരിച്ചില്ല. തെലുങ്കും തമിഴും കന്നഡയുമൊക്കെ ചെയ്യാനിഷ്ടമുണ്ട്. ഞാൻ ബാംഗ്ലൂരിലാണ് പഠിച്ചത്. കന്നഡ അറിയാം.

അച്ഛനെ സിനിമാക്കാരനായി കാണാനാണ് എനിക്കിഷ്ടം. അച്ഛനെന്തിനാണ് ബ്രേക്കെടുത്തതെന്ന് ഞാൻ അമ്മയോട് ചോദിക്കാറുണ്ടായിരുന്നു. എന്തിനാണ് ഇത്രയധികം വിമർശനങ്ങൾ കേൾക്കുന്നതെന്ന് ചോദിച്ചിരുന്നു. അമ്മ അത് അച്ഛനോട് ചോദിക്കുമായിരുന്നു. ഇഷ്ടമുള്ളത് അച്ഛൻ ചെയ്യട്ടെ എന്ന നിലപാടിലാണ് അമ്മ. അച്ഛനോട് ഞാനങ്ങനെ നേരിട്ടൊന്നും പറയാറില്ല. അദ്ദേഹത്തിന്റെ ഇഷ്ടം, അദ്ദേഹത്തിന്റെ തീരുമാനം’, ഗോകുൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *