സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയി; സഹോദരിയെ 25കാരൻ വെട്ടി പരുക്കേൽപ്പിച്ചു

സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയെന്ന് ആരോപിച്ച് സഹോദരൻ സഹോദരിയെ വെട്ടി പരുക്കേൽപ്പിച്ചു. എലപ്പുള്ളി നോമ്പിക്കോട് ഒകരപള്ളം സ്വദേശി സുരേഷിന്റെ മകൾ ആര്യയ്ക്കാണു (19) വെട്ടേറ്റത്. സംഭവത്തിൽ സഹോദരനും അംഗപരിമിതനുമായ സൂരജിനെ (25) കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.

പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. തലയ്ക്കും കാലിനും പരുക്കേറ്റ ആര്യ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്ക് അതീവ ഗുരുതരമല്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. ആര്യ മരുതറോഡ് ഫാഷൻ ഡിസൈനിങ് കോഴ്‌സ് പഠിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *