വർക്കലയിൽ മധ്യവയസ്കനെ ആക്രമിച്ച് മാലകവർന്ന പ്രതികൾ പിടിയിൽ

വർക്കലയിൽ മധ്യവയസ്‌കനെ ആക്രമിച്ച് സ്വർണ മാല കവർന്ന യുവാക്കൾ പിടിയിലായി. വർക്കല ചിലക്കൂർ തൊട്ടിപ്പാലം ഫർസാന മൻസിലിൽ സബീർ (39), ചിലക്കൂർ എൽ പി എസിന് സമീപം സബ്ന മൻസിലിൽ സബീൽ (32) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെ വർക്കല മൈതാനത്തെ സ്വകാര്യ ബാറിന് സമീപത്താണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. കണ്ണമ്പ ജനതമുക്ക് സ്വദേശിയായ അജിമോനെയാണ് പ്രതികൾ ആക്രമിച്ചത്. നിലത്തുവീണ ഇയാളുടെ കഴുത്തിൽ കിടന്ന 90,000 രൂപ വിലവരുന്ന സ്വർണ മാല കവർന്ന പ്രതികൾ രക്ഷപ്പെടുകയായിരുന്നു.

വർക്കല സ്റ്റേഷൻ പരിധിയിൽ ആട് മോഷണം ഉൾപ്പെടെ ആറോളം കേസുകളിൽ പ്രതികളാണ് സബീറും സബീലും. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *