വിദ്യാർഥിനിയെ പീഡിപ്പിച്ച ശേഷം വിവസ്ത്രയാക്കി അടച്ചിട്ട മുറിയിൽ കെട്ടിയിട്ട സംഭവം: പ്രതി പിടിയിൽ

കോഴിക്കോട് തൊട്ടിൽപാലത്ത് കോളജ് വിദ്യാർഥിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം അടച്ചിട്ട വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. ഒളിവിലായിരുന്ന കുണ്ടുതോട് ഉണ്ണിത്താൻകണ്ടി ജുനൈദ് (26) ആണ് വടകരയിൽനിന്ന് പിടിയിലായത്. ഇയാൾക്കായി പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

കോഴിക്കോട് നിന്നും ബുധനാഴ്ച രാവിലെ മുതൽ കാണാതായ പെൺകുട്ടിയെ പിറ്റേദിവസമാണ് ജുനൈദിന്റെ വീട്ടിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. ഇയാളുടെ വീട്ടിൽനിന്ന് 5.47 ഗ്രാം എംഡിഎംഎയും കണ്ടെത്തി. തട്ടിക്കൊണ്ട് വന്ന് പീഡിപ്പിച്ചശേഷം ഭീഷണിപ്പെടുത്തി നഗ്‌നദൃശ്യങ്ങളും ചിത്രങ്ങളും പകർത്തിയതായി അതിജീവിത പൊലീസിന് മൊഴി നൽകിയിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടു പോകൽ, മാനഹാനി വരുത്തൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പു പ്രകാരമാണ് പൊലീസ് കേസെടുത്തത്.

പെൺകുട്ടിയെ കാണാനില്ല എന്ന പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ വീട്ടിലുണ്ടെന്ന് കണ്ടെത്തിയത്. മാതാപിതാക്കൾ ഗൾഫിലായതിനാൽ പ്രതി ജുനൈദ് ഒറ്റയ്ക്കാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *