ബെംഗളൂരുവിൽ ചിക്കജാലയ്ക്ക് സമീപം റോഡിനരികിലുള്ള മൈതാനത്ത്
വിദേശവനിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.നൈജീരിയൻ സ്വദേശിനിയായ ലോത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
മൃതദേഹത്തിന്റെ കഴുത്തിലും തലയിലും മുറിവേറ്റിട്ടുണ്ട്.മൈതാനത്ത് പിടിവലികൾ നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്താനായിട്ടില്ല.അതിനാൽ കൊലപാതകത്തിന് ശേഷം റോഡരികിലുള്ള മൈതാനത്ത് മൃതദേഹം ഉപേക്ഷിച്ചതായാണ് പോലീസ് സംശയിക്കുന്നത്.
കൊലപാതകത്തിന് പോലീസ് കേസെടുത്തു. ഇവരുടെ താമസസ്ഥലത്ത് എത്തി പോലീസ് രേഖകളെല്ലാം പരിശോധിച്ചു.സമീപവാസികളുടെ മൊഴിയെടുത്ത് വരികയാണ്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.