ബന്ധുവിന്റെ കാറിൽ എൽ.ബോർഡ് , വ്യാജ നമ്പർ ; വനിതാ ഡോക്ടർ വീട്ടമ്മയെ വെടിവച്ചത് ഒരു വർഷം നീണ്ട ആസൂത്രണത്തിനൊടുവിൽ

വീട്ടമ്മയെ വെടിവെച്ച കേസില് പ്രതിയായ വനിതാ ഡോക്ടര്‍ കാറിന്‍റെ വ്യാജ നമ്പർ നിര്‍മിച്ച കൊച്ചിയിലെ സ്ഥാപനം പൊലീസ് കണ്ടെത്തി. പാരിപ്പള്ളിയിലെ ക്വാർട്ടേഴ്സിൽ നിന്ന് കണ്ടെടുത്ത എയർ പിസ്റ്റൾ ബാലസ്റ്റിക് പരിശോധനക്ക് അയക്കും. 4 ദിവസത്തെ കസ്റ്റഡി നാളെ അവസാനിക്കിരിക്കെ, ഡോക്ടറെ വിശദമായി ചോദ്യം ചെയ്ത് കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് പൊലീസ് സംഘം.

വനിതാ ഡോക്ടര്‍ വീട്ടമ്മയെ വെയ്ക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്ത് ഒരുവര്‍ഷത്തിലേറെ നീണ്ട ആസൂത്രണത്തിന് ശേഷം. അക്കാലത്ത് കൊച്ചിയില്‍ വൈറ്റിലക്ക് സമീപമുള്ള സ്വകാര്യ ആശുപത്രിയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. വെടിയേറ്റ ഷിനിയുടെ വീട്ടിൽ പോകാന്‍ സ്വന്തം കാര്‍ ഉപയോഗിക്കാതെ തെരഞ്ഞെടുത്തത് അടുത്ത ബന്ധുവിന്റെ കാര്‍. ഇതിൽ തെറ്റിദ്ധരിപ്പിക്കാൻ ലേണഴ്സ് ലോഗോ ഉപയോഗിച്ചു. ഇതോടൊപ്പമാണ് കാർ നമ്പർ വ്യാജമായി തയ്യാറാക്കിയത്.

വെബ്സൈറ്റിൽ നിന്ന് ലേലം പോയ ഒരു കാറി‍ന്‍റെ നമ്പർ എടുത്ത് വൈറ്റിലയിലെ ഒരു കടയിൽ വെച്ച് നമ്പർ പ്ലേറ്റ് തയ്യാറാക്കി. വഞ്ചിയൂര്‍ എസ് ഐ എച്ച് എസ് ഷാനിഫിന്‍റെ നേതൃത്വത്തിൽ ഡോക്ടറെയും കൊണ്ട് വൈറ്റിലയിലെ ഈ കടയിലെത്തി തെളിവെടുത്തു. ഒരു വര്‍ഷം മുൻപ് നടന്ന സംഭവമായതിനാൽ കടയടുമടക്ക് ഡോക്ടറെ തിരിച്ചറിയാനായില്ലെന്ന് പൊലീസ് പറഞ്ഞു.പാരിപ്പള്ളിയിലെ ക്വാര്‍ട്ടേഴ്സിൽ നിന്ന് വെടിവെക്കാൻ ഉപയോഗിച്ച എയര്‍ പിസ്റ്റളും കണ്ടെടുത്തിട്ടുണ്ട്.

ഫോറൻസിക് വിദഗ്ദര്‍ തോക്കിൽ നിന്ന് ഡോകടറുടെ വിരലടയാളം ശേഖരിച്ചു. തോക്ക് ബാലിസ്റ്റിക് പരിശോധനക്ക് അയക്കും. ആക്രമണത്തിന്‍റെ ദിവസം ഉപയോഗിച്ച ഡ്രസും കണ്ടെടുത്തു. നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്. ഇന്ന് കൂടി ബാക്കിയിരിക്കെ വിശദമയാി ചോദ്യം ചെയ്ത് കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് പൊലീസ്. മൊബൈൽ ഫോണിൽ നിന്നടക്കം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.  

Leave a Reply

Your email address will not be published. Required fields are marked *