പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; മേഘാലയയിൽ യുവാക്കളെ തല്ലിക്കൊന്ന് നാട്ടുകാർ

മേഘാലയയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടുപേരെ തല്ലിക്കൊന്നു. ഈസ്റ്റേൺ വെസ്റ്റ് ഖാസി ഹിൽസിലെ നോങ്തിലേ ഗ്രാമത്തിലാണ് സംഭവം. 17കാരിയെ യുവാക്കൾ വീട്ടിൽ കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

പെൺകുട്ടിയുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. തുടർന്ന് യുവാക്കളെ നാട്ടുകാർ പിടികൂടി. ഇതിനുപിന്നാലെ 1500ഓളം പേർ തടിച്ചുകൂടി. തുടർന്ന് രണ്ടുപേരെയും സമീപത്തെ കമ്യൂണിറ്റി ഹാളിലെത്തിച്ചു. ഇവിടെവച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും യുവാക്കളെ കസ്റ്റഡിയിലെടുക്കാൻ നാട്ടുകാർ സമ്മതിച്ചില്ല. സാമുദായിക നേതാക്കളുമായി പൊലീസ് ചർച്ച നടത്തുന്നതിനിടെ, ജനക്കൂട്ടം ഹാളിനകത്തേക്ക് ഇരച്ചുകയറി യുവാക്കളെ വീണ്ടും മർദിച്ചു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *