തോക്ക് ചൂണ്ടി വ്യവസായിയിൽ നിന്ന് പണം കവർന്നു; ആറ് പേർ പിടിയിൽ

ഉത്തർപ്രദേശിലെ വിജയ്നഗറിൽ തോക്കുചൂണ്ടി വ്യവസായിൽ നിന്നും 23 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ആറുപേർ പിടിയിലായി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. ഓഗസ്റ്റ് 21 ആം തീയതി ഡൽഹിയിലെ ഗാസിപൂർ മാർക്കറ്റിൽ നിന്ന് ഗാസിയാബാദിലെ ദസ്നയിലേക്ക് പോകുന്നതിനിടെയാണ് വ്യവസായിയെ തോക്ക് ചൂണ്ടി കവർച്ച നടത്തിയത്.

ഡൽഹിയിലെ ഗാസിപൂരിൽ നിരവധി പണമിടപാടുകൾ നടക്കുന്നതായി പ്രതികളിൽ ഒരാൾക്ക് അറിയാമായിരുന്നു. അത് ലക്ഷ്യംവെച്ചാണ് ഇവർ വ്യാപാരിയെ പിന്തുടർന്ന് കവർച്ച നടത്തിയത്. അന്വേഷണങ്ങൾക്കൊടുവിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം ഉള്ളതായും സമാനമായ കവർച്ചകൾ നേരത്തെയും നടത്തിയിട്ടുള്ളതായും പൊലീസ് വ്യക്തമാക്കി 

Leave a Reply

Your email address will not be published. Required fields are marked *